Asianet News MalayalamAsianet News Malayalam

ഫിറോസ് -സജിനയോട് പൊട്ടിത്തെറിച്ച് മത്സരാർത്ഥികൾ; ശബ്ദമുയർത്തി നോബി; നാടകീയ രം​ഗങ്ങൾ

സ്ത്രീകളെ പറ്റി ഫിറോസ് പറയുമ്പോൾ അത് ചിരിച്ച് കൊണ്ട് കേൾക്കുകയാണ് സജിന ചെയ്യുന്നതെന്നും മത്സരാർത്ഥികൾ പറയുന്നു.

contestant against sajina and firoz khan
Author
Chennai, First Published Apr 10, 2021, 10:54 PM IST

സംഭവ ബഹുലമായ മുഹൂർത്തങ്ങളുമായി ബി​ഗ് ബോസ് മലയാളം സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. വാശിയേറിയ മത്സരങ്ങളും തർക്കങ്ങളുമാണ് മത്സരാർത്ഥികളുടെ ഇടയിൽ നടക്കുന്നത്. ഷോയുടെ അമ്പത്തി ആറാമത്തെ ദിവസമായ ഇന്ന് തർക്കത്തോടെയാണ് ബി​ഗ് ബോസ് ഉണർന്നത്. ജയിൽ നോമിനേഷനുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 

അടുത്താഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ജയിൽ നോമിനേഷന് വേണ്ടി മത്സരാർത്ഥികൾ ഒരുങ്ങിയത്. എന്നാൽ ഓരോരുത്തരായി അവരുടേതാ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ പൊളി ഫിറോസ് ഇടയിൽ കയറുകയും പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു. പിന്നാലെ മറ്റ് മത്സരാർത്ഥികൾ എല്ലാവരും ഫിറോസിനെതിരെ തിരിഞ്ഞു. തർക്കം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ ബി​ഗ് ബോസ് സൈറൻ മുഴക്കി എല്ലാവരേയും ലി​വിം​ഗ് റൂമിലേക്ക് വിളിക്കുകയും കാര്യം തിരക്കുകയുമായിരുന്നു. 

ഇതിന് പിന്നാലെ നടന്ന കാര്യങ്ങൾ ക്യാപ്റ്റനായ മണിക്കുട്ടൻ വിവരിക്കുകയും ചെയ്തു. ഒരാളുടെ വ്യക്തി സ്വതന്ത്യത്തിലേക്ക് പൊളി ഫിറോസ് കൈ കടത്തുകയാണ് ചെയ്തതതെന്നും മണിക്കുട്ടൻ പറഞ്ഞു. ‘ചർച്ചകൾ വരുമ്പോൾ പൊരുത്തവും പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അവയെ ചൊല്ലിയുള്ള തർക്കങ്ങളും സ്വാഭാവികമാണ്. പക്ഷേ കഴിഞ്ഞ അരമണിക്കൂറായി എന്താണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ നിങ്ങളെ കണ്ടുകൊണ്ടിരിക്കയാണ്. വഴക്കുണ്ടായാൽ അത് എത്രയും പെട്ടെന്ന് പരഞ്ഞ് തീർക്കുകയുക. എല്ലാത്തിനും പരിഹാരം കണ്ടെത്തുക‘ എന്നാണ് ബി​ഗ് ബോസ് നൽകിയ നിർദ്ദേശം.  

പിന്നാലെ മത്സരാർത്ഥികൾ അവരവരുടേതായ ഭാ​ഗങ്ങൾ പറയുകയും ചെയ്തു. ഓരോ വ്യക്തികളുടെയും പേഴ്സണൽ ലൈഫിൽ കയറി കളിക്കുകയാണ് സജിനയും ഫിറോസും. ഇതൊക്കെ പറയാൻ ഇവർക്ക് ആരാണ് അധികാരെ കൊടുത്തത്. അവര് ചെയ്യുമ്പോൾ ശരിയും ബാക്കിയുള്ളവർ ചെയ്യുമ്പോൾ അത് തെറ്റുമാണെന്നാണ് സായ് വിഷയത്തിൽ പ്രതികരിച്ചത്. 

നിങ്ങളാരും എന്റെ എതിരാളികളല്ല. നിങ്ങളെ എന്റെ എതിരാളികളായിട്ട് കണ്ടിട്ടില്ല. ഫിറോസിനെ ഞങ്ങൾ ഹൈല്പ് ചെയ്തിട്ടേ ഉള്ളു. അതുകൊണ്ട് അളിയൻ മനസിലാക്കണം ഞങ്ങൾ നിങ്ങളുടെ എതിരാളികളല്ല വഴികാട്ടികളാണ്. എന്നാണ് നോബി പറഞ്ഞത്. പിന്നാലെ ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞു. എല്ലാവരും നോമിനേറ്റ് ചെയ്തിട്ടും ഞങ്ങൾ ഇവിടെ നിക്കുന്നത് പ്രേക്ഷകരുടെ സപ്പോർട്ട് കൊണ്ടാണെന്നാണ് സജിന പറയുന്നത്. 

സ്ത്രീകളെ പറ്റി ഫിറോസ് പറയുമ്പോൾ അത് ചിരിച്ച് കൊണ്ട് കേൾക്കുകയാണ് സജിന ചെയ്യുന്നതെന്നും മത്സരാർത്ഥികൾ പറയുന്നു. തന്നെ ഫേയ്ക്ക് എന്ന് പറഞ്ഞ് സജിന പറഞ്ഞുവെന്നും അപ്പോഴോന്നും സജിന ട്യൂബ് ലൈറ്റ് ആണെന്ന് തോന്നിയില്ലെന്നും സൂര്യ പറഞ്ഞു. പിന്നാലെ സജിന പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. 

നോബി സജിനയെ തെറിവിളിച്ചുവെന്ന് ഫിറോസ് പറഞ്ഞു. ഇത് കേട്ടപാടെ നോബി എഴുന്നേറ്റ് വന്ന് ഞാൻ അങ്ങനെ വിളിച്ചത് ആരെങ്കിലും കേട്ടുവോന്ന് ചോദിക്കുന്നുണ്ട്. ഇതുവരെ കാണാത്ത നോബിയെ ആയിരുന്നു പിന്നീട് എല്ലാവരും കണ്ടത്. പിന്നാലെ എല്ലാവരും നോബിയെ പിടിച്ച് മാറ്റാനും ശ്രമിക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios