വീണ്ടും തർക്കം തുടർന്ന ഇവരോട് വീണ്ടും ഹൗസിനകത്തേക്ക് വരാൻ പറഞ്ഞ ബി​ഗ് ബോസ് നല്ല രീതിയിൽ ഈ ടാസ്ക് കൊണ്ടുപോകാൻ സാധിക്കുമെങ്കിൽ മാത്രം തുടർന്നാൽ മതിയെന്ന് മുന്നറിയിപ്പും നൽകി.

ബി​ഗ് ബോസ് മലയാളം സീസൺ മൂന്ന് സംഭവബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാട്ടുകൂട്ടം എന്ന പേരിൽ വീക്കിലി ടാസ്ക്കുകൾ നടക്കുകയാണ്. പരസ്പരം വാശിയേറിയ മത്സരമാണ് ഓരോ മത്സരാർത്ഥികളും കാഴ്ച വയ്ക്കുന്നത്. എന്നാൽ ഇന്ന് നടന്ന ടാസ്ക്കിൽ പരസ്പരം ഏറ്റുമുട്ടയിരിക്കുകയാണ് മത്സരാർത്ഥികൾ.

സായ് വിഷ്ണുവാണ് ഇന്ന് വിചാരണക്ക് പാത്രമായത്. ‘സ്വന്തമായി നിലപാടില്ലാത്തവനും കൊലവെറിയനും‘ എന്നതാണ് സായ്ക്കെതിരായ ആരോപണം. പിന്നാലെ വിചാര പീഠത്തിൽ കയറി നിന്ന സായിയെ കലിം​ഗ നാട്ടുകാർ ചോദ്യം ചെയ്യുകയാണ്. ‘നിലപാടില്ലാത്തവനെ നി ഇവിടെ ആരെ കൊല്ലാനാണ് വന്നിരിക്കുന്നതെ‘ന്നായിരുന്നു റംസന്റെ ചോദ്യം. തന്നെയാണ് കെല്ലാൻ വന്നതെന്നായിരുന്നു സായ് മറുപടി നൽകിയത്. പിന്നാലെ തനിക്കെതിരെ വധ ഭീഷണി മുഴക്കുകയാണെന്ന് പറഞ്ഞ് റംസാൻ വാക്കേറ്റത്തിന് തുടക്കമിടുകയും ചെയ്തു. തുടർന്ന് കലിം​ഗ നാട്ടുകാരായ ഓരോരുത്തരും സായ്ക്കെതിരെ ആരോപണം ഉയർത്തി. 

തനിക്കെതിരെ ആരോപണം ഉയർത്തിയ സന്ധ്യയെ പെൺ ഫിറോസ് എന്നാണ് സായ് വിശേഷിപ്പിച്ചത്. ഇതിന് എന്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ പെൺ ഫിറോസ് എന്ന് വിളിക്കുന്നതെന്ന് സന്ധ്യ ചോദിക്കുകയാണ്. ഫിറോസ് പറയുന്ന കാര്യമാണ് പുറത്തേക്ക് സന്ധ്യ ശർദ്ദിക്കുന്നതെന്നും സായ് പറയുന്നു. 

ഇതിനിടയിൽ റംസാൻ തന്റെ ചെരുപ്പ് സായ്ക്ക് നേരെ എറിഞ്ഞു. എന്നാൽ ഇത് മണിക്കുട്ടന്റെ ദേഹത്തായിരുന്നു കൊണ്ടത്. പിന്നാലെ ടാസ്ക്കിന്റെ ദിശ മാറി മത്സരാർത്ഥികൾ തമ്മിൽ കടുത്ത തർക്കത്തിലേക്ക് വഴിവച്ചു. എന്നാൽ താൻ മണിക്കുട്ടനെ അല്ല എറിഞ്ഞതെന്ന് റംസാൻ പറഞ്ഞെങ്കിലും അത് കൂട്ടാക്കാൻ തയ്യാറാകാതെ ഫിറോസുമായി മണി തർക്കിക്കുകയായിരുന്നു. ഫിറോസും മണിക്കുട്ടനും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. മറ്റുള്ളവർ ഇരുവരെയും പിടിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. 

തർക്കം മൂത്തതോടെ ബി​ഗ് ബോസ് എല്ലാവരോടും ലിവിം​ഗ് റൂമിൽ വരാൻ പറഞ്ഞു. എന്നാൽ വീണ്ടും തർക്കം തുടർന്ന ഇവരോട് വീണ്ടും ഹൗസിനകത്തേക്ക് വരാൻ പറഞ്ഞ ബി​ഗ് ബോസ് നല്ല രീതിയിൽ ഈ ടാസ്ക് കൊണ്ടുപോകാൻ സാധിക്കുമെങ്കിൽ മാത്രം തുടർന്നാൽ മതിയെന്ന് മുന്നറിയിപ്പും നൽകി. പിന്നാലെ മത്സരാർത്ഥികൾ തമ്മിൽ കൂടി ആലോചിച്ച ശേഷം വീണ്ടും ടാസ്ക് തുടരുകയായിരുന്നു. തുടർ‍ന്ന് സായിക്കെതിരായ വിചാര തുടരുകയും സമയം കഴിഞ്ഞുവെന്ന ബസർ മുഴുങ്ങുകയും ചെയ്തു. 

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'