Asianet News MalayalamAsianet News Malayalam

ഒളിച്ചോട്ടം അനിവാര്യമാണോന്ന് മോഹൻലാൽ; വേണമെന്ന് മണിക്കുട്ടൻ; പ്രണയത്തെ കുറിച്ച് വാചാലരായ് മത്സരാർത്ഥികൾ

 തനിക്ക് പറ്റിയ ഒരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ഡിംപൽ പറഞ്ഞത്.

contestant says love to mohanlal
Author
Chennai, First Published May 16, 2021, 9:47 PM IST

ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന ലാപ്പിലേക്ക് എത്തി നിൽക്കുകയാണ്. വളരെ സൂഷ്മതയോടെയും ശ്രദ്ധേയോടെയുമാണ് ഇനിയുള്ള ഓരോ ചുവടുകളും മാത്സരാർത്ഥികൾ വയ്ക്കുന്നത്. വീക്കൻഡ് എപ്പിസോഡായ ഇന്ന് പ്രണയത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് മോഹൻലാൽ ഷോ തുടങ്ങിയത്. അനൂപിന്റെ ബർത്ത്ഡേയുടെ കാര്യം ചോദിച്ചുകൊണ്ടായിരുന്നു താരം തുടങ്ങിയത്. അനൂപിന്റെയും കാമുകി ഇഷയുടെയും പിറന്നാൾ ഒരേ ദിവസമായിരുന്നു. 

ഐശ്വര്യ എന്നാണ് പേര്. ഇഷയെന്ന് വിളിക്കുന്നത് ഞാനാണ്. തിരുവനന്തപുരത്ത് വച്ചാണ് പരിചയപ്പെടുന്നത്. ഞങ്ങൾ തമ്മിൽ ചേരാത്ത കുറേ കാര്യങ്ങളുണ്ട്. പക്ഷേ അതിനെ നമുക്ക് രണ്ട് പേർക്കും ഒരുപോലെ ഇഷ്ടമാണെന്നും അനൂപ് പറയുന്നു. പിന്നാലെ ഓരോരുത്തരോടായ് അവരുടെ പ്രണയത്തെ കുറിച്ച് പറയാൻ മോഹൻലാൽ ആവശ്യപ്പെട്ടു.

നിനക്ക് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് പ്രണയം എല്ലാവർക്കും ഉണ്ടല്ലോ എന്നാണ് റംസാൻ മറുപടി നൽകിയത്. എന്നാൽ നീ എന്നെ പഠിപ്പിക്കണ്ട എന്നായിരുന്നു താരം കൊടുത്ത മറുപടി. പ്രണയം ഉണ്ടെന്നും റംസാൻ പറയുന്നു. തുടർന്ന് നോബി, ഫിറോസ് എന്നിവരും അവരുടെ പ്രണയങ്ങൾ പറഞ്ഞു. പ്രണയം വിത്ത് അറേജ്ഡ് മാരേജ് എന്നാണ് സൂര്യ നൽകിയ മറുപടി. ഇത്രയും വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ സമ്മതത്തോടെ ആയിരിക്കണം വിവാഹമെന്നും സൂര്യ പറഞ്ഞു. വിവാഹത്തിനോട് താല്പര്യം ഇല്ലെന്നാണ് സായ് പറഞ്ഞത്. 

പ്രണയത്തിന് ഒരു പൈങ്കിളി സ്വഭാവം ഉണ്ട്. പ്രണയം ഒളിച്ചോട്ടം അതുകഴിഞ്ഞ് മാരേജ് എന്നതിനോടാണ്  താല്പര്യമെന്നാണ് മണിക്കുട്ടൻ പറഞ്ഞത്. ഒരു ഒളിച്ചോട്ടം അനിവാര്യമാണോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അത് വേണമെന്നാണ് മണി മറുപടി. അതൊക്കെ ഒരുരസമല്ലെ എന്നും മണി ചോദിക്കുന്നു. 

എനിക്കൊരു പ്രണയം ഉണ്ട്. പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല. ഇവിടുന്ന് ഇറങ്ങിയിട്ടാണ് ചോദിക്കാൻ. അവരൊക്കെ അവിടെ തന്നെ കാണുമെന്ന് പറയാൻ സാധിക്കില്ലല്ലോ എന്നാണ് ഋതു പറയുന്നത്. തനിക്ക് പറ്റിയ ഒരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ഡിംപൽ പറഞ്ഞത്. തുടർന്ന് മോഹൻലാലിന്റെ പ്രണയത്തെ കുറിച്ച് പറയാൻ ഡിംപൽ ആവശ്യപ്പെട്ടു. ഒരാളെ നോക്കിക്കൊണ്ടിരിക്കയാണ്. ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ. ബി​ഗ് ബോസ് കഴിയട്ടെ ഞാൻ ഒരാളെ നോക്കാം എന്നാണ് തമാശ രൂപേണ മോഹൻലാൽ മറുപടി നൽകിയത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios