Asianet News MalayalamAsianet News Malayalam

'ദിവസവും കഞ്ഞി കുടിക്കാം'; മത്സരാർത്ഥികളുടെ ലക്ഷ്വറി റേഷൻ കട്ട് ചെയ്ത് ബിഗ് ബോസ്

സംഭവത്തിൽ സജ്നയുടെ പരാതി പരിഗണിച്ച് ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ടാസ്‍ക് ഉപേക്ഷിച്ചുവെന്ന് ബിഗ് ബോസ് അറിയിച്ചു.ഒപ്പം ഈ ആഴ്ചയിലെ ലക്ഷ്വറി പോയിന്റുകളും നഷ്ടമായി എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. 

Drink porridge every day Bigg Boss cuts the luxury rations of contestants
Author
Kerala, First Published Mar 4, 2021, 4:53 PM IST

പൊന്ന് വിളയുന്ന മണ്ണ് എന്ന പേരിലായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്. മണ്ണ് ശേഖരിച്ച് ശില്‍പമുണ്ടാക്കുന്ന കരകൌശല നിർമാതാക്കളായി ചിലര്‍ വേഷമിട്ടു. മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരായും എത്തി. എന്നാല്‍ മണ്ണ് ശേഖരിക്കാൻ ചിലര്‍ എത്തിയപ്പോള്‍ അത് കയ്യാങ്കളിയിലാണ് അവസാനിച്ചത്.

പൊലീസ് ഉദ്യോഗസ്ഥയായി എത്തിയ സജ്‍ന മണ്ണ് ശേഖരിക്കാൻ എത്തിയ സായ് വിഷ്ണുവിനെ തടയുകയായിരുന്നു. തുടര്‍ന്ന് സായിയും സജ്‍നയും തമ്മില്‍ കയ്യാങ്കളിയാകുകയും ചെയ്‍തു. നോബിയും കിടിലൻ ഫിറോസും രമ്യ പണിക്കരുമായിരുന്നു മണ്ണ് ശേഖരിക്കാൻ എത്തിയത്. അപ്പോഴായിരുന്നു തര്‍ക്കം ഉടലെടുക്കുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്‍തിരുന്നത്. 

നേരത്തെ ഡീല്‍ ഉറപ്പിക്കാൻ സജ്‍ന സായ് വിഷ്‍ണുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് തയ്യാറായില്ലെന്ന് സായി പറയുകയായിരുന്നു. രത്‍നം കടത്താൻ ശ്രമിക്കുന്ന സായ് വിഷ്‍ണുവിനെ തടയാൻ സജ്‍ന ശ്രമിച്ചു. അതിനിടയില്‍ സായി തല്ലിയെന്നാണ് സജ്‍നയുടെ ആരോപണം. താൻ കുതറിയോടാൻ മാത്രമാണ് ശ്രമിച്ചതെന്നും തനിക്കെതിരെ ഇങ്ങോട്ട് വരികയായിരുന്നു സജ്‍ന ചെയ്‍തത് എന്നും സായ് വിഷ്‍ണു പറഞ്ഞു.

Drink porridge every day Bigg Boss cuts the luxury rations of contestants

സംഭവത്തിൽ സജ്നയുടെ പരാതി പരിഗണിച്ച് ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ടാസ്‍ക് ഉപേക്ഷിച്ചുവെന്ന് ബിഗ് ബോസ് അറിയിച്ചു.ഒപ്പം ഈ ആഴ്ചയിലെ ലക്ഷ്വറി പോയിന്റുകളും നഷ്ടമായി എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ഇതോടെ ആകെ നിരാശയിലായ മത്സരാർത്ഥികൾ പരസ്പരം ചർച്ചകൾ തുടർന്നു. ബഡ്ജറ്റ് നഷ്ടപ്പെടുത്തുന്നത് എല്ലാവരെയുമല്ലേ ഇത് ബാധിക്കുന്നത്. എത്ര ദിവസത്തേക്ക് നമ്മൾ ഈ സാധനങ്ങൾ വച്ച് അഡ്ജസ്റ്റ് ചെയ്യണം. ദിവസം കഞ്ഞി കുടിക്കാം... എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. അനാവശ്യമായി പരാതി പറഞ്ഞതാണ് ഇതിന് കാരണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാൽ താൻ പെൺകുട്ടികളെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു എന്നു പറയുന്ന സായ് വിഷ്ണുവിന്റെ നടപടിയാണ് ടാസ്കും ലക്ഷ്വറി റേഷനും നഷ്ടപ്പെടാൻ കാരണമെന്നായിരുന്നു ഡിംപലിന്റെ വാക്കുകൾ. എന്തായാലും സായിയെ അനുകൂലിച്ചും സജ്നയെ അനുകൂലിച്ചും വീട്ടിൽ ചർച്ചകൾ സജീവമാവുകയാണ്.

Follow Us:
Download App:
  • android
  • ios