Asianet News MalayalamAsianet News Malayalam

നിയമം ലംഘിച്ചുവെന്ന് പൊളി ഫിറോസ്, മോശമായി പോയെന്ന് സജിന, പരസ്പരം തർക്കിച്ച് ദമ്പതികൾ

ഇക്കായുടെ കുഴി ഇക്ക തോണ്ടുവാണ്. ഈ കാണിച്ചത് വളരെ മോശമാണെന്ന് പറഞ്ഞ സജിന ദേഷ്യത്തോടെ സംസാരിക്കുന്നുമുണ്ട്. ഫിറോസ് കാണിച്ചത് തെറ്റാണെന്നും വീണ്ടും സജിന മുന്നറിയിപ്പ് നൽകുന്നു. 
 

firoz khan against wife sajna
Author
Chennai, First Published Mar 26, 2021, 10:15 PM IST

ബി​ഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ നാല്പതാം ദിവസമായ ഇന്ന് തർക്കത്തോടെയാണ് വീട് ഉണർന്നത്. കഴിഞ്ഞ ദിവസം നടന്ന വീക്കിലി ടാസ്ക്കുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. പൊളി ഫിറോസ്- സജിന എന്നിവരായിരുന്നു ഇന്ന് മോണിം​ഗ് ആക്ടിവിറ്റി ചെയ്യേണ്ടിയിരുന്നത്. നല്ല സൗഹൃദത്തെ കുറിച്ച് ക്ലാസെടുക്കുക എന്നതാണ് ആക്ടിവിറ്റി. എന്നാൽ ഇക്കാര്യം പറയും മുമ്പ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇന്നലെ എന്ന് പറഞ്ഞാണ് ഫിറോസ് തുടങ്ങിയത്.

​ഗോൾഡൻ ബോൾ എടുക്കുന്ന വേളയിൽ താൻ റെഡ് ലൈൻ ക്രോസ് ചെയ്തുവെന്നാണ് ഫിറോസ് പറയുന്നത്. അതുകൊണ്ട് തന്നെ തനിക്ക് അവകാശപ്പെടാത്ത മാർക്കും രണ്ടാം സ്ഥാനവും തിരിച്ചെടുക്കണമെന്ന് ഫിറോസ് പറഞ്ഞു. എന്നാൽ ബി​ഗ് ബോസ് ചെക്ക് ചെയ്തതിന് ശേഷമാണ് നമ്മളോട് കാര്യങ്ങൾ പറയുന്നതെന്നായിരുന്നു സജിന പറഞ്ഞത്. 

’റെഡ് ലൈനിന് അപ്പുറമാണോ ഇപ്പുറമാണോ എന്ന് ബി​ഗ് ബോസ് പറഞ്ഞിട്ടില്ല. അത് ഇക്ക കാണിക്കുന്നത് മോശമാണ്. ഒരാൾക്കും ബി​ഗ് ബോസ് റിഡക്ഷൻ കൊടുക്കില്ല. ലാലേട്ടൻ പറഞ്ഞപോലെ നിങ്ങൾ ബി​ഗ് ബോസിനെ വെല്ലുവിളിക്കുകയാണെന്ന് എനിക്ക് തോന്നി ഇപ്പോ. ബി​ഗ് ബോസ് പറഞ്ഞതിന് അപ്പുറം നിങ്ങൾ സംസാരിക്കരുത്’, സജിന പറയുന്നു.

’എന്റെ ഭാര്യ പോലും എന്നെ എതിർത്ത് പറഞ്ഞാൽ എനിക്ക് പ്രശ്നം ഇല്ല. ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ ഞാൻ സ്വീകരിച്ച് കൊള്ളാം. എന്റെ സത്യസന്ധത എനിക്ക് തെളിയിച്ചേ പറ്റു’ എന്നാണ് ഫിറോസ് പറഞ്ഞത്.

അടുത്തയാഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ തനിക്ക് പങ്കെടുക്കണമെന്നും സജിന പറയുന്നുണ്ട്. എന്നാൽ ഫിറോസ് അതിന് അവസരം നൽകുന്നുമില്ല. ലോകം മൊത്തം മോശമായി കണ്ടാലും വിഷയമില്ലെന്നും ഫിറോസ് പറയുന്നു. പിന്നാലെ ഭാ​ഗ്യലക്ഷ്മി ഇരുവരേയും പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ക്യാപ്റ്റൻസിക്ക് മത്സരിക്കാൻ സജിനയ്ക്ക് താല്പര്യവും യോ​ഗ്യതയും ഉണ്ടെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. 

ഇക്കായുടെ കുഴി ഇക്ക തോണ്ടുവാണ്. ഈ കാണിച്ചത് വളരെ മോശമാണെന്ന് പറഞ്ഞ സജിന ദേഷ്യത്തോടെ സംസാരിക്കുന്നുമുണ്ട്. ഫിറോസ് കാണിച്ചത് തെറ്റാണെന്നും വീണ്ടും സജിന മുന്നറിയിപ്പ് നൽകുന്നു. 

Follow Us:
Download App:
  • android
  • ios