നാദിറയെ സന്ദര്‍ശിച്ച് ഫിറോസ് ഖാൻ.
മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകർഷിച്ച ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്‍നയും. ടെലിവിഷൻ രംഗത്തും നിറസാന്നിധ്യമാണ് ഇരുവരും. അടുത്തിടെയാണ് ഇവർ വിവാഹ മോചനം നേടിയത്. താനും സജ്‍നയും വളരെ സൗഹൃദത്തിലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ഫിറോസ് ഖാൻ മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരമായ നാദിറ മെഹ്റിന്റെ പുതിയ വീട്ടിലേക്ക് ഇരുവരും ഒരുമിച്ചെത്തിയ വീഡിയോയും സോഷ്യലിടങ്ങളിൽ ചര്‍ച്ചയാകുകയാണ്
''നമ്മുടെ സിസ്റ്റം പലതും ചെയ്ത് വെച്ചിട്ടുണ്ട്. ഇങ്ങനെ പോകുമ്പോൾ ഇങ്ങനെയൊക്കെയോ ആകാവൂ എന്ന്. ആ സിസ്റ്റമൊക്കെ ബ്രേക്ക് ചെയ്യുന്നവരാണ് ഞങ്ങൾ'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഫിറോസ് ഖാൻ പ്രതികരിച്ചത്. ''ഒരു ഘട്ടം എത്തിപ്പോൾ ഞങ്ങൾ എടുത്ത തീരുമാനമാണിത്. ഇനിയും സുഹൃത്തുക്കളായി തന്നെ തുടരും'', എന്നായിരുന്നു സജ്‍നയുടെ പ്രതികരണം.
ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് നാദിറ മെഹ്റിനും പ്രതികരിച്ചു. ''നിങ്ങൾ ചിന്തിക്കുന്നതിന് അപ്പുറമാണ് ഇവരുടെ റിലേഷൻ. റിലേഷനപ്പുറത്ത് സുഹൃത്തുക്കളായി തുടരാൻ ഭയങ്കര നല്ല മനസ് വേണം. ഇവർ എവിടെപ്പോയാലും ഒരു കുഞ്ഞിനെപ്പോലെ ഞാൻ ഇവരുടെ നടുക്ക് ഉണ്ടാകും'', എന്നാണ് നാദിറ പറഞ്ഞത്.
ഒരാൾ തന്റെ മനസിൽ കയറിയാൽ തനിക്ക് അയാളെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ല എന്നും ഫിറോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ''ഞങ്ങൾ തമ്മിൽ ഈഗോ പ്രശ്‍നമില്ല. പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‍നത്താലുമല്ല വിവാഹ മോചനം നേടിയത്. അതല്ലാത്ത നിരവധി കാരണങ്ങളാൽ കൊണ്ടും ആളുകൾ വേർപിരിയാം. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളാണ്. സജ്‍ന നല്ലതായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയിപ്പോൾ ഒറ്റയ്‍ക്കുള്ള ഒരു യാത്രയാണ്. കരിയറിൽ ഫോക്കസ് നൽകണം എന്നു പറഞ്ഞാണ് പിരിഞ്ഞത്'', എന്നും ഫിറോസ് ഖാൻ പറഞ്ഞിരുന്നു.


