വീട്ടുകാർ തിരഞ്ഞെടുത്ത ആദിലക്ക് പകരം, ഗ്രൂപ്പിസം ചൂണ്ടിക്കാട്ടി മോഹൻലാൽ തന്റെ കൈവശമുണ്ടായിരുന്ന ഇമ്മ്യൂണിറ്റി കാർഡ് സ്പൈ കുട്ടന് നൽകി, ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ബിഗ് ബോസ് മലയാളം സീസൺ 7 വീക്കന്റ് എപ്പിസോഡ് വന്നെത്തിയിരിക്കുകയാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ മോഹൻലാലിനുള്ള ആദരത്തോടെയാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയിരിക്കുന്നത്. മോഹൻലാലിന്റെ സിനിമ ജീവിതത്തെ അടയാളപ്പെടുത്ത ട്രെയ്‌ലർ കാണിച്ചുകൊണ്ടാണ് എപ്പിസോഡ് തുടങ്ങിയത്.

തുടർന്ന് മോഹൻലാലുമായി ബന്ധപ്പെട്ട ഓർമ്മകൾ ഓരോ മത്സരാർത്ഥിയും പങ്കുവെക്കുകയുണ്ടായി. എന്നാൽ അപ്രതീക്ഷിതമായി അനീഷിനോടും ആര്യനോടും ബോട്ടിൽ ടാസ്ക് കുളമാക്കിയത് ചോദ്യം ചെയ്യുകയുണ്ടായി. എല്ലാ ടാസ്‌കും എന്തിനാണ് കുളമാക്കുന്നതെന്നും, നിങ്ങൾ കളിച്ചുകൊണ്ട് എന്താണ് പോയന്റ് നേടാൻ ശ്രമിക്കാത്തത് എന്നുമാണ് മോഹൻലാൽ ചോദിക്കുന്നത്. തുടർന്ന് ഓരോരുത്തരോടും എന്തിനാണ് ഗെയിം കുളമാക്കുന്നത് എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

ആരും നന്നായി കളിക്കാത്തത് കൊണ്ട് തന്നെ ഇത്തവണത്തെ രണ്ട് ബോട്ടിൽ ടാസ്കുകളും ബിഗ് ബോസ് ക്യാൻസൽ ചെയ്യുകയാണുണ്ടായത്. അതുകൊണ്ട് തന്നെ ബോട്ടിൽ ടാസ്കിലൂടെ ലഭിക്കേണ്ടിയിരുന്ന ഇമ്മ്യൂണിറ്റി പവർ ആർക്കും ലഭിക്കാതെ പോവുകയും ചെയ്തു. ശേഷം ഇമ്യൂണിറ്റി പവർ ലഭിക്കുന്നതിനായി പ്രത്യേക ടാസ്ക് ആയിരുന്നു കഴിഞ്ഞയാഴ്ച ബിഗ് ബോസ്സിൽ നടത്തിയത്. ഫൈനലിൽ എതിരാളിയായ അക്ബറിനെ തോൽപ്പിച്ച് ബിന്നി ആയിരുന്നു ആ മത്സരം വിജയിച്ചത്. അതുകൊണ്ട് തന്നെ ഇമ്യൂണിറ്റി പവറിലൂടെ വരുന്ന രണ്ട് ആഴ്ചകളിലെ നോമിനേഷനിൽ നിന്നും ബിന്നി മുക്തി നേടുകയുണ്ടായി.

തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്ന ഗ്രൂപ്പിസം?

ഇങ്ങനെയല്ല ടാസ്ക് കളിക്കേണ്ടത് എന്നാണ് മോഹൻലാൽ വീണ്ടും ആവർത്തിച്ച് പറയുന്നത്. ഇതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിലൂടെയാണ് എടുക്കേണ്ടതെന്നും മോഹൻലാൽ ഓർമ്മിപ്പിക്കുന്നു. ശേഷം മോഹൻലാൽ തന്റെ കയ്യിൽ ഒരു ഇമ്യൂണിറ്റിയുണ്ടെന്ന് ഓർമ്മപ്പെടുത്തി. അത് ലഭിക്കേണ്ട ആളെ മത്സരാർത്ഥികളോട് തിരഞ്ഞെടുക്കാൻ പറയുകയും ഭൂരിപക്ഷം പേരും ആദിലയെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞയാഴ്ച ജയിൽ നോമിനേഷൻ വഴി ജയിലെത്തിയ ആദിലയെ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത് എന്ന് ചോദിച്ചുകൊണ്ട് അത് സ്പൈ കുട്ടന് കൊടുക്കുകയും ചെയ്തു. ഇത് ന്യായമായ ഒരു തിരഞ്ഞെടുപ്പല്ലെന്നും, ആദിലയെ തീര്നജെടുത്തത് കൃത്യമായ ഗ്രൂപ്പിസത്തിന്റെ തെളിവാണെന്നും അനീഷ് ചൂണ്ടികാണിക്കുകയുണ്ടായി. ഇമ്യൂണിറ്റി കാർഡ് പോലും കൃത്യമായി കൊടുക്കാനുള്ള മത്സരാർത്ഥിയെ എന്തുകൊണ്ടാണ് വീട്ടിലുള്ളവർ തിരഞ്ഞെടുക്കാതെ ഗ്രൂപ്പിസം കളിക്കുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്തായാലും അടുത്ത ആഴ്ചയിലെ ടാസ്കുകളിൽ എങ്ങനെയാണ് എല്ലാവരും കളിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News