ഷോ ആറാം വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങവെയാണ് രേണുവിന്‍റെ മടക്കം
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കുന്നതിന് മുന്‍പ് പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച പേര് രേണു സുധിയുടേത് ആയിരുന്നു. സീസണ്‍ ആരംഭിച്ചപ്പോള്‍ രേണുവിന്‍റെ കടന്നുവരവ് പ്രേക്ഷകരും സഹമത്സരാര്‍ഥികളും ആകാംക്ഷയോടെയാണ് കണ്ടത്. ഈ സീസണില്‍ ഏറ്റവുമധികം ആളുകള്‍ക്ക് പരിചിതമായ മുഖവും രേണു സുധിയുടേത് ആയിരുന്നു. എന്നാല്‍ ഓണ്‍ലൈനിലൂടെ സ്ഥിരം കണ്ടിരുന്ന ആളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസിലെ രേണു സുധിയുടെ സാന്നിധ്യം. ഷോ ഒരു മാസം പിന്നിടുമ്പോള്‍ രേണു സ്വന്തം തീരുമാനപ്രകാരം ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയിരിക്കുകയാണ്. എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് രേണുവിന് തോന്നുന്നുണ്ടോ? ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി പറയുകയാണ് രേണു സുധി.
ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രേണു സുധി ഇക്കാര്യം പറയുന്നത്. ഇറങ്ങി പോന്നത് അബദ്ധമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് രേണു സുധി പറയുന്ന മറുപടി ഇങ്ങനെ- ഒരിക്കലുമില്ല. ഞാന്‍ ഇപ്പോഴാണ് നോര്‍മല്‍ ആയി വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാന്‍ നോര്‍മല്‍ അല്ലായിരുന്നു. അബ്നോര്‍മാലിറ്റി ആയിരുന്നു. തലയില്‍ ഒരു വെട്ടം വീഴുന്നതുപോലെ തോന്നുന്നു, ഇപ്പോള്‍. എടുത്ത തീരുമാനം വേണ്ടായിരുന്നുവെന്ന് ഒരിക്കലും ഞാന്‍ പറയില്ല, രേണു സുധി പറയുന്നു.
സീസണ്‍ 7 ലെ ഏറ്റവും ബ്രില്യന്‍റ് ആയ പ്ലെയര്‍ ആരെന്ന ചോദ്യത്തിന് അനീഷ് എന്നാണ് രേണു സുധിയുടെ മറുപടി. തന്‍റേതായ ഗെയിമില്‍, മറ്റാര്‍ക്കും വഴങ്ങാതെ നില്‍ക്കുന്ന മത്സരാര്‍ഥിയാണ് അനീഷ് എന്ന് രേണു സുധി പറയുന്നു. ഏറ്റവും മണ്ടന്‍ ആയ മത്സരാര്‍ഥി ആരെന്ന ചോദ്യത്തിന് അപ്പാനി ശരത് എന്നാണ് രേണു സുധിയുടെ മറുപടി. ഹൗസില്‍ എത്തിയിട്ട് ഏറ്റവും സൗഹൃദം തോന്നിയത് ആരോടെന്ന ചോദ്യത്തിന് ശാരിക കെ ബി എന്നാണ് രേണുവിന്‍റെ മറുപടി. ബിഗ് ബോസില്‍ പങ്കെടുക്കണം എന്നത് തന്‍റെ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള പ്ലാനിംഗോടെയുമല്ല എത്തിയതെന്നും ഇതേ അഭിമുഖത്തില്‍ രേണു സുധി പറയുന്നുണ്ട്.

