ഋഷി, അഭിഷേക്, ജാസ്മിൻ, ജിന്റോ, ശ്രീധു, അർജുൻ എന്നിവരാണ് ടോപ് സിക്സിലെ മത്സരാര്‍ത്ഥികള്‍. 

ബി​ഗ് ബോസ് സീസൺ ആറ് അവസാനിക്കാൻ ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കി. വരുന്ന ഞായറാഴ്ച ആരാകും ബി​ഗ് ബോസ് വിജയി എന്ന് അറിയാനാകും. നിലവിൽ ആറ് മത്സരാർത്ഥികളാണ് ബി​ഗ് ബോസ് വീട്ടിൽ ഉള്ളത്. ഋഷി, അഭിഷേക്, ജാസ്മിൻ, ജിന്റോ, ശ്രീധു, അർജുൻ എന്നിവരാണ് അവർ. ഇതിൽ ഒരാൾ ഒഴികെയുള്ള മറ്റ് അഞ്ച് പേർ ടോപ് ഫൈവിൽ ഉണ്ടാകും. 

ഫിനാലേയിലേക്ക് അടുക്കുന്തോറും ബി​ഗ് ബോസ് വീട്ടിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഒപ്പം ചില അതിഥികളും എത്തുന്നുണ്ട്. ഈ സീസണിൽ നിന്നും എവിക്ട് ആയവരാണ് വീണ്ടും ഷോയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് ആദ്യമായി എത്തിയത് ജാന്മണി ആണ്. പിന്നാലെ യമുനയും എത്തി. വളരെ സ്നേഹത്തോടെ ആയിരുന്നു ഏവരും ഇവരെ സ്വീകരിച്ചത്. 

ഇതിനിടയിൽ ശ്രീധുവിനോട് 'ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോ' എന്ന് ജാന്മണി പറയുന്നുണ്ട്. ഇത് ശ്രീധുവിന് പിടിച്ചില്ല. ഇക്കാര്യം അർജുനോടും ശ്രീധു പറയുന്നുണ്ട്. അമ്മ വന്നപ്പോൾ പറഞ്ഞത് കണ്ട കാണും അതാകും അങ്ങനെ പറയുന്നത് എന്നാണ് അർജുൻ പറയുന്നത്. എന്നാൽ അത് അം​ഗീകരിക്കുന്നില്ല ശ്രീധു. ഇത് വലിയ രീതിയിൽ ഒരു ചർച്ചയ്ക്ക് വഴിവച്ചു. ഫാമിലി വീക്കില്‍ നേരത്തെ കിടന്നുറങ്ങണം എന്ന് ശ്രീധുവിന്‍റെ അമ്മയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

'അയ്യോ ലീക്കായി..'; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ..

ഇതിന് ശേഷം ആയിരുന്നു യമുന ബിഗ് ബോസ് വീട്ടില്‍ എത്തിയത്. ഗാര്‍ഡന്‍ ഏരിയയില്‍ ഒരു ഗിഫ്റ്റ് ബോക്സിനകത്ത് ആയിരുന്നു യമുന എത്തിയത്. ഇത് കണ്ട എല്ലാ മത്സരാര്‍ത്ഥികളും ഒരുമിച്ച് ബോക്സ് പൊട്ടിക്കുകയും യമുനയെ കണ്ട് സര്‍പ്രൈസ് ആകുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ജാന്മണി വിവാഹിതയാകാന്‍ പോകുന്നുവെന്ന് യമുന അറിയിക്കുകയും ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..