ബിഗ് ബോസ് മലയാളം സീസൺ 7-ൽ നിന്ന് വൈൽഡ് കാർഡ് മത്സരാർത്ഥിയായ ജിഷിൻ മോഹൻ പുറത്തായത് ഇന്നലെയാണ്. ഇപ്പോഴിതാ മോഹന്‍ലാലില്‍ നിന്ന് ലഭിച്ച സ്പെഷല്‍ ഗിഫ്റ്റിനെക്കുറിച്ച് പറയുകയാണ് ജിഷിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഒന്‍പതാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ സീസണിലെ ഒരു പ്രധാന മത്സരാര്‍ഥി കൂടി പുറത്തായിരിക്കുകയാണ്. ജിഷിൻ മോഹനാണ് ഇത്തവണ എവിക്ട് ആയത്. ഇത്തവണത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലെ ഒരാളായിരുന്നു ജിഷിന്‍ മോഹന്‍. പുറത്തിറങ്ങിയ ശേഷം ജിഷിൻ മാധ്യമങ്ങളോടു നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെടുതകയാണ്. മോഹൻലാലിന്റെ കയ്യൊപ്പു പതിച്ച ടീഷർട്ടും അണിഞ്ഞാണ് ജിഷിൻ വിമാനമിറങ്ങിയത്. ഇതേക്കുറിച്ച് ഏറെ സന്തോഷത്തോടെയാണ് താരം സംസാരിച്ചത്.

''എന്റെ മനസ് വിഷമിച്ചപ്പോൾ ലാലേട്ടൻ സ്നേഹത്തോടെ തന്നെ സമ്മാനമാണിത്, ആർക്കും കിട്ടാത്ത സമ്മാനം. അതു ഞാൻ ഒരിക്കലും മറക്കില്ല. ഇതെന്റെ വീട്ടിൽ ഒരു ചില്ലു കൂട്ടിൽ ഞാൻ ഫ്രെയിം ചെയ്തു വെയ്ക്കും. വളരെ മൂല്യമേറിയ സമ്മാനമായിട്ടാണ് ഞാനിതിനെ കാണുന്നത്'', ജിഷിൻ മോഹൻ പറഞ്ഞു.

ഇപ്പോൾ പുറത്താകും എന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നും ജിഷിൻ പറഞ്ഞു. ''ഭയങ്കര ഷോക്കിങ്ങ് മൊമന്റ് ആയിരുന്നു അത്. 15 ദിവസം നിന്നു. അത് പോരായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പക്ഷേ, അവിടെ ചില ചിട്ടവട്ടങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ടല്ലോ, അതിനനുസരിച്ചല്ലേ ചെയ്യാൻ പറ്റൂ. നിന്നിടത്തോളം നന്നായി കളിച്ചു എന്നാണ് എന്റെ വിശ്വാസം. ബിഗ്ബോസിനു ശേഷം ജീവതത്തിൽ മാറ്റങ്ങളുണ്ടാകും. എന്റെ ചുറ്റും ഇപ്പോൾ നിങ്ങളൊക്കെ വന്നു നിൽക്കുന്നതു തന്നെ വലിയൊരു മാറ്റമല്ലേ. പോകുമ്പോൾ എനിക്ക് കുറേ നെഗറ്റീവുകൾ ഉണ്ടായിരുന്നു, നിങ്ങൾക്കൊക്കെ അറിയാവുന്നതാണ്. പക്ഷേ വരുമ്പോൾ എനിക്ക് കുറച്ച് പോസിറ്റിവിറ്റി കിട്ടി. നല്ല രീതിയിലാണ് പുറത്തിറങ്ങിയത് എന്നൊരു പ്രതീക്ഷ എനിക്കുണ്ട്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജിഷിൻ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK