Asianet News MalayalamAsianet News Malayalam

'ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നതിന്‍റെ കാര്യം എന്താണ്'? സൂര്യക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഫിറോസ്

"സൂര്യയുടെ ജീവിതത്തെ ഒരുപാട് ബാധിക്കുന്ന രീതിയിലാണ് സൈബര്‍ ആക്രമണം പോയ്ക്കൊണ്ടിരിക്കുന്നത്. അത് ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നല്ല"

kidilam firoz against cyber attack on bigg boss contestant surya
Author
Thiruvananthapuram, First Published May 28, 2021, 10:56 PM IST

ബിഗ് ബോസ് മത്സരാര്‍ഥി സൂര്യക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഫൈനല്‍ എട്ടില്‍ ഇടംപിടിച്ച മത്സരാര്‍ഥിയായ കിടിലം ഫിറോസ്. ബിഗ് ബോസ് എന്നത് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ആണെന്നും മത്സരങ്ങള്‍ക്കു ശേഷം യാതൊരു വ്യക്തിവിരോധവും തങ്ങള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇല്ലെന്നും ഫിറോസ് പറഞ്ഞു. സൂര്യയെ ഇത്തരത്തില്‍ ആക്രമിക്കുന്നതിന്‍റെ കാരണം തനിക്ക് മനസിലാവുന്നില്ലെന്നും. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു കിടിലം ഫിറോസിന്‍റെ പ്രതികരണം. 

കിടിലം ഫിറോസ് പറയുന്നു

"സൂര്യയുടെ ജീവിതത്തെ ഒരുപാട് ബാധിക്കുന്ന രീതിയിലാണ് സൈബര്‍ ആക്രമണം പോയ്ക്കൊണ്ടിരിക്കുന്നത്. അത് ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നല്ല. സൂര്യയ്ക്കെതിരെ മാത്രമല്ല, ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാര്‍ഥിക്കുമെതിരെ എതിര്‍ ആര്‍മികള്‍ വന്ന് വലിയ വിഷയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ട് നമുക്ക് ഒരു ഗുണവും കിട്ടാനില്ല. നിങ്ങള്‍ കരുതുംപോലെ ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‍നങ്ങളുമില്ല. എല്ലാവരും ഏറ്റവും മികച്ച സുഹൃത്തുക്കളാണ്. ടാസ്‍കുകളില്‍ പരസ്പരം മത്സരിക്കുകയാണെന്ന ബോധത്തോടെയാണ് ഞങ്ങള്‍ മത്സരിച്ചത്. പുറത്തിറങ്ങിയപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിട്ടാണ് ഇരിക്കുന്നത്. 

അതിനിടെ ഒരു പെണ്‍കുട്ടിയെ ഒരുപാടങ്ങ് ഉപദ്രവിക്കുന്നതിന്‍റെ കാര്യം എന്താണ്? എന്താണ് സൂര്യ ചെയ്‍ത തെറ്റ്? ഞങ്ങള്‍ മത്സരാര്‍ഥികളോട് ആരോടും സൂര്യ മോശമായി പെരുമാറിയിട്ടില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കുന്ന രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ടോ ചെയ്‍തിട്ടോ ഇല്ല. ബിഗ് ബോസില്‍ ഒരാളെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അവളുടെ അമ്മയെപ്പോലും പലരും മോശം പറയുന്നെന്നാണ് സൂര്യ പറഞ്ഞത്. നമ്മള്‍ കാര്യങ്ങളെ ഇത്രമേല്‍ വ്യക്തിപരമായി എടുക്കുന്നത് എന്തിനാണ്? ഒരു സിനിമ കണ്ട് തിരിച്ചെത്തിയാല്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ ഫാന്‍ ആര്‍മികള്‍ ഉണ്ടാക്കി പരസ്‍പരം ദേഷ്യപ്പെടുമോ? എന്‍റെ അറിവില്‍ ഇല്ല. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ മാത്രമാണ്."

നേരത്തെ സൂര്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ മണിക്കുട്ടനും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കു വന്നുകൊണ്ടിരിക്കുന്ന പല പേഴ്സണല്‍ മെസേജുകളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ സൂര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios