Legendary filmmaker Singeetham Srinivasa Rao dies at 94. ആന്ധ്രയിലെ നെല്ലൂരിലാണ് സിംഗീതം ശ്രീനിവാസ റാവു ജനിച്ചത്. 1972ൽ തെലുങ്ക് സിനിമയിലെത്തി.

ചെന്നൈ: വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം. ആന്ധ്രയിലെ നെല്ലൂരിലാണ് സിംഗീതം ശ്രീനിവാസ റാവു ജനിച്ചത്. 1972ൽ തെലുങ്ക് സിനിമയിലെത്തി. ആദിത്യ 369, ഭൈരവദ്വീപം , പുഷ്പക വിമാനം, ധിക്കാര പാർവതി, മയൂരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയുടെ മുഖം മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. കമൽഹാസൻ, രാജ്‌കുമാർ എന്നിവർക്കൊപ്പമുള്ള കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടു. തമിഴിലും കന്നഡയിലുമായി രണ്ട് ദേശീയ പുരസ്‌കാരങ്ങൾ, ആന്ധ്ര- കർണാടക സർക്കാരുകളുടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തൊണ്ണൂറ്റിനാലാം വയസിൽ സിംഗ് ഗീതം എന്ന സിനിമ സംവിധാനം ചെയ്തും വിസ്മയമായി.