ബിഗ് ബോസില്‍ ഓരോ ദിവസവും ഓരോ വിഷയങ്ങളാണ്. തര്‍ക്കങ്ങള്‍ മാത്രമല്ല രസകരമായ രംഗങ്ങളുമുണ്ടാകാറുണ്ട്. വിവാദങ്ങള്‍ എന്നും ബിഗ് ബോസില്‍ ഉണ്ടാകാറുമുണ്ട്. കഴിഞ്ഞ ദിവസം മജ്‍സിയയുടെയും മണിക്കുട്ടന്റെയും  വേറിട്ട വര്‍ക്ക് ഔട്ടും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും മത്സരിച്ചായിരുന്നു വര്‍ക്ക് ഔട്ട് ചെയ്‍തത്. രസകരമായ രംഗങ്ങളായി മാറുകയും ചെയ്‍തു.

ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയായ ബോഡി ബിൽഡറും പഞ്ചഗുസ്‍തി താരവും ആയ മജിസിയ ഭാനു ഇത്തവണത്തെ ബിഗ് ബോസില്‍ മത്സരാര്‍ഥിയായുണ്ട്. അതുകൊണ്ടുതന്നെ കരുത്ത് കാട്ടുന്ന പ്രകടനങ്ങളും ബിഗ് ബോസിലുണ്ട്. വര്‍ക്ക് ഔട്ടുകളും എല്ലാവരും പ്രാധാന്യത്തോടെ സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം മജ്‍സിയ ഡിംപാലിനെ ചുമലിലേറ്റ് സ്‍ക്വാട്‍സ് ചെയ്യുകയായിരുന്നു. തുടര്‍ച്ചയായി മജ്‍സിയ സ്വാക്ട്സ് ചെയ്‍തു. മജ്‍സിയയുടെ സ്‍ക്വാട്‍സിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്‍തു.

ഇതുകണ്ട് താനും മത്സരത്തിനുണ്ട് എന്ന് പറഞ്ഞ് മണിക്കുട്ടനും രംഗത്ത് എത്തുകയായിരുന്നു.

എന്തായാലും ഇരുവരും രസകരമായി സ്‍ക്വാട്‍സ് ചെയ്യുകയായിരുന്നു.