Asianet News MalayalamAsianet News Malayalam

പുറത്തിറങ്ങിയപ്പോള്‍ ഞെട്ടിയോ എന്ന് മോഹന്‍ലാല്‍? മണിക്കുട്ടന്‍റെ മറുപടി

പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ എട്ട് സ്ഥാനക്കാരെ ഇന്ന് പ്രഖ്യാപിക്കും

manikuttans reaction to mohanlal in bigg boss 3 grand finale stage
Author
Thiruvananthapuram, First Published Aug 1, 2021, 7:35 PM IST
  • Facebook
  • Twitter
  • Whatsapp

ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ആവേശകരമായ തുടക്കം. അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലാണ് മത്സരാര്‍ഥികള്‍. അവസാന റൗണ്ടിലെത്തിയ എട്ടുപേരോടും വിശേഷങ്ങള്‍ ചോദിച്ചാണ് മോഹന്‍ലാല്‍ ഷോ ആരംഭിച്ചത്.

സായ്, ഡിംപല്‍, അനൂപ്, ഫിറോസ്, റിതു, നോബി, റംസാന്‍, മണിക്കുട്ടന്‍ എന്നിവരോടെല്ലാം മോഹന്‍ലാല്‍ വ്യക്തിപരമായ വിശേഷങ്ങള്‍ ചോദിച്ചു. പുറത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയോ എന്നായിരുന്നു മണിയോടുള്ള മോഹന്‍ലാലിന്‍റെ ചോദ്യം. പ്രേക്ഖക പ്രതികരണം ഞെട്ടിച്ചെന്നായിരുന്നു മണിക്കുട്ടന്‍റെ പ്രതികരണം. പുറത്തെത്തിയിട്ട് ആദ്യം ചെയ്‍ത കാര്യം എന്തായിരുന്നെന്നാണ് റംസാനോട് മോഹന്‍ലാല്‍ ചോദിച്ചത്. വീട്ടുകാരെ ഫോണില്‍ വിളിച്ചതിനു പിന്നാലെ ഓണ്‍ലൈന്‍ ആയി ഭക്ഷണം ഓര്‍ഡര്‍ ചെയ്‍തെന്ന് റംസാന്‍ പറഞ്ഞു.

പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ആദ്യ എട്ട് സ്ഥാനക്കാരെ ഇന്ന് പ്രഖ്യാപിക്കും. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മറ്റു കലാപരിപാടികളുമുണ്ട്. പ്രശസ്‍ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോല്‍ഗാട്ടി, ഗ്രേസ് ആന്‍റണി, ആര്യ, വീണ നായർ എന്നിവര്‍ പങ്കെടുക്കും.

കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ 100 ദിവസം എത്തുംമുന്‍പേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. തമിഴ്നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റില്‍ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാര്‍ തീരുമാനിച്ചതിന്‍റെ ഫലമായി അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിംഗ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാന്‍ഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിര്‍മ്മാതാക്കള്‍. ജനപ്രീതിയില്‍ ഏറെ മുന്നിലെത്തിയ ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios