ചപ്പാത്തിക്കല്ലില്‍ ചമ്മന്തിയരച്ച സജ്‍നയ്‍ക്ക് കിട്ടിയ തകര്‍പ്പൻ സമ്മാനം.

അടുക്കളയെ ചുറ്റിപ്പറ്റി എപോഴും ബിഗ് ബോസില്‍ പ്രശ്‍നങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞ ആഴ്‍ചയും പ്രശ്‍നങ്ങളുണ്ടായത് മോഹൻലാല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്‍ച കയ്യാങ്കളിയോളം എത്തുകയും ചെയ്‍തിരുന്നു. ഭാഗ്യലക്ഷ്‍മിയും ഫിറോസും തമ്മിലുള്ള പ്രശ്‍നം പറഞ്ഞുതീര്‍ക്കുകയും ചെയ്‍തിരുന്നു. ഇനി വേദനിപ്പിക്കുന്ന രീതിയില്‍ പെരുമാറില്ല എന്നായിരുന്നു ഫിറോസ് പറഞ്ഞത്. എല്ലാ പ്രശ്‍നങ്ങളും നടക്കുമ്പോള്‍ ചമ്മന്തി അരയ്‍ക്കാൻ ശ്രമിച്ച സജ്‍നയ്‍ക്ക് ഒരു സമ്മാനം നല്‍കിയും മോഹൻലാല്‍ രംഗം തമാശയാക്കി.

ഫിറോസ് മോശമായിട്ട് സംസാരിച്ചതുകൊണ്ടാണ് താൻ ഭക്ഷണം വേണ്ടെന്നുവെച്ചത് എന്ന് മോഹൻലാലിനോട് ഭാഗ്യലക്ഷ്‍മി പറഞ്ഞു. സഹിക്കാവുന്നതിന് അപ്പുറമായിരുന്നു ഫിറോസിന്റെ സംസാരം. അതുകൊണ്ട് പ്രതിഷേധമെന്ന നിലയില്‍ തന്നെയാണ് അവര്‍വയ്‍ക്കുന്ന ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞതെന്നും ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി. എല്ലാ പ്രശ്‍നങ്ങളും നടക്കുമ്പോള്‍ ചപ്പാത്തിക്കല്ലില്‍ ചമ്മന്തി അരയ്‍ക്കുകയായിരുന്നു സജ്‍ന. ഇക്കാര്യം മോഹൻലാല്‍ എടുത്തുപറഞ്ഞു. ചമ്മന്തി അരയ്‍ക്കാൻ അമ്മിക്കല്ലിന്റെ ഒരു ചെറിയ രൂപം തമാശമായി സമ്മാനം കൊടുക്കുകയും ചെയ്‍തു മോഹൻലാല്‍.

കുറച്ചധികം ഭാരമുള്ളതാണ് അമ്മിക്കല്ല് കുറച്ചുപേര്‍ പോയി സ്റ്റോര്‍ റൂമില്‍ നിന്ന് എടുത്തുകൊണ്ടുവരൂവെന്ന് മോഹൻലാല്‍ പറഞ്ഞു.

പോയി നോക്കിയപ്പോഴായിരുന്നു അമ്മിക്കല്ലിന്റെ ചെറുരൂപമാണ് സമ്മാനമെന്ന് അറിയുന്നതും എല്ലാവും ഒത്ത് ചിരിക്കുകയും ചെയ്‍തതും.