കഴിഞ്ഞ ദിവസം ആദില- നൂറ എന്നിവര്‍ക്കെതിരെ ലക്ഷ്മി നടത്തിയ അധിക്ഷേപ പരാമര്‍ശനം മോഹന്‍ലാല്‍ ചോദ്യം ചെയ്തിരുന്നു.

ബി​ഗ് ബോസ് ഹൗസിൽ മസ്താനിയെ ഒനീൽ മോശമായ രീതിയിൽ സ്പർശിച്ചുവെന്ന ആരോപണം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അറിഞ്ഞുകൊണ്ടത് താൻ ചെയ്തില്ലെന്ന് പല ആവർത്തി ഒനീൽ പറഞ്ഞെങ്കിലും അത് അം​ഗീകരിക്കാൻ മസ്താനിയോ ലക്ഷ്മിയോ തയ്യാറായിരുന്നില്ല. ഒന്നും കാണാതെ ലക്ഷ്മി ഇക്കാര്യത്തിൽ തലയിടുകയും ഓവർ ആക്ട് നടത്തുകയും ചെയ്തത് ഹൗസിനുള്ളിൽ തന്നെ സംസാരം നടന്നു. പിന്നാലെ തന്റെ സത്യസന്ധത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഒനീൽ ബി​ഗ് ബോസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ചോദ്യം ചെയ്തിരിക്കുകയാണ് മോഹൻലാൽ.

'ഒനീലിനെ പറ്റി പ്രേക്ഷകർക്കോ വീട്ടുകാർക്കോ ഞങ്ങൾക്കോ ഒരു തെറ്റിദ്ധാരണയുമില്ല', എന്ന് മോഹൻലാൽ പറയുന്നു. ഇന്നത്തെ എപ്പിസോഡ് പ്രമോയിലാണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. മസ്താനിയേയും ലക്ഷ്മിയേയും മോഹൻലാൽ ചോദ്യം ചെയ്യുന്നുമുണ്ട്. ഭയങ്കരമായി അയാൾ ഉപദ്രവിച്ചോ? എന്നാണ് മസ്താനിയോട് മോഹൻലാൽ ചോദിക്കുന്നത്. 'മസ്താനിക്ക് പോലും അത്ര ഉറപ്പില്ലാത്ത കാര്യത്തിന് ഇത്ര ട്രി​ഗറാകാൻ കാരണമെന്താണ്' എന്ന് ലക്ഷ്മിയോടും മോഹൻലാൽ ചോദിക്കുന്നു.

'50 സെന്റീ മീറ്ററോ? കേരളത്തിലെ ഏത് ബസിലാണ് അങ്ങനെ പോകാൻ പറ്റുന്നത്. ബി​ഗ് ബോസ് ഹൗസിൽ ഏറ്റവും മോശമായ പദ​പ്രയോ​ഗങ്ങൾ ഇപ്പോൾ നടത്തുന്നത് ലക്ഷ്മിയാണ്. കുടുംബത്തിൽ കയറ്റാൻ കൊള്ളാത്തവർ, നല്ല കുടുംബത്തിൽ ജനിക്കാത്തവർ', എന്ന് മോഹൻലാൽ പറയുന്നത് പ്രമോയിൽ കാണാം. 'ലക്ഷ്മി പുരുഷന്മാരോടെല്ലാം മാപ്പ് പറയണം' എന്നാണ് ഒനീൽ ആവശ്യപ്പെടുന്നത്.

ഇത്തരത്തിൽ ലക്ഷ്മി മാപ്പ് പറയുമോ ഇല്ലയോ എന്നത് അറിയാൻ ഇന്ന് രാത്രി 9 മണിവരെ കാത്തിരിക്കണം. കഴിഞ്ഞ ദിവസം ആദില- നൂറ എന്നിവര്‍ക്കെതിരെ ലക്ഷ്മി നടത്തിയ അധിക്ഷേപ പരാമര്‍ശനം മോഹന്‍ലാല്‍ ചോദ്യം ചെയ്തിരുന്നു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്