അക്ബറിന്റെ വീട്ടുകർ ആദിലയോടും നൂറയോടും സംസാരിക്കരുതെന്ന തരത്തിൽ പറഞ്ഞതായി ലക്ഷ്മി പറയുന്നുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ വൈൽഡ് കാർഡുകാരിൽ ഒരാളാണ് ലക്ഷ്മി. ഷോയിൽ എത്തി ആദ്യ നാളുകൾ മുതൽ തന്നെ ശ്രദ്ധപിടിച്ചു പറ്റിയ ലക്ഷ്മി ആദില- നൂറ എന്ന ലെസ്ബിയൻ കപ്പിൾസിനെതിരെ നടത്തിയ അധിക്ഷേപ പരാമർശം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇക്കാര്യം മോഹൻലാൽ ഇന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ലെസ്ബിയൻസ് റിലേഷനെ നോർമലൈസ് ചെയ്യൻ സാധിക്കില്ലെന്ന് തന്നെ ലക്ഷ്മി ആവർത്തിക്കുന്നുണ്ട്.

ലക്ഷ്മിയെ ചോ​ദ്യം ചെയ്യവെ തന്നെ ഇക്കാര്യത്തെ കുറിച്ച് മറ്റ് മത്സരാർത്ഥികളോടും മോഹൻലാൽ അഭിപ്രായം തിരക്കി. 'ഇതിന്റടുത്ത് പറഞ്ഞിട്ട് കാര്യമില്ല ലാലേട്ടാ. കച്ചറ സ്വഭാവമാണ്. ഞാൻ എന്ത് പറയാനാണ്. എത്രവട്ടം പറയാനാണ്. ലക്ഷ്മി ഉള്ളത് കൊണ്ട് അവരുടെ മക്കളിത് കാണുകയല്ലേ. ഇത്ര ബുദ്ധിമുട്ടി ഇവിടെ വരണോ? മക്കളെ സേഫ് ആക്കിക്കൂടെ. ലക്ഷ്മി ആ വീട്ടിൽ നിന്നും മാറി നിന്നാൽ തന്നെ മക്കള് നന്നായി വളരും എന്നാണ് എനിക്ക് തോന്നുന്നത്', എന്നായിരുന്നു അക്ബർ പറഞ്ഞത്.

'സുപ്പിരിയോരിറ്റി കോംപ്ലക്സ് വച്ചിട്ട് എല്ലാവരെയും ജഡ്ജ് ചെയ്യുന്നവരാണ് ഇവർ. എന്ത് കാര്യത്തെയും വളച്ചൊടിച്ച് അവർക്ക് വേണ്ട രീതിയിൽ ആക്കും', എന്നണ് ഒനിയൽ പറഞ്ഞത്. ഇതിനിടയിൽ അക്ബറിന്റെ വീട്ടുകർ ആദിലയോടും നൂറയോടും സംസാരിക്കരുതെന്ന തരത്തിൽ പറഞ്ഞതായി ലക്ഷ്മി പറയുന്നുണ്ട്. ഇത് ലക്ഷ്മി കേട്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ഇല്ലെന്ന് ലക്ഷ്മി മറുപടി നൽകുന്നുണ്ട്.

'ട്രി​ഗറായി പോവുകയാണ്. ആ സമയത്ത് ഞാനുണ്ടായിരുന്നില്ല. ഇവര് ഈ ഷോയിൽ വന്നിട്ട് എന്ത് മെസേജാണ് കൊടുക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല. അവരുടെ ജീവിതം തന്നെ ഒരു മെസേജ് ആണ്. അതിവിടെ ആരും മനസിലാക്കുന്നില്ല. ഇരുപത്തി നാല് മണിക്കൂറും എൽജിബിറ്റിക്യു കമ്യൂണിറ്റിയെ കുറിച്ച് പറഞ്ഞ് നടക്കേണ്ട കാര്യമില്ല', എന്നായിരുന്നു വിഷയത്തിൽ പ്രവീൺ പറഞ്ഞത്. എന്തായാലും ഇന്നത്തെ ഈ വിഷയം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കഴിഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്