Asianet News MalayalamAsianet News Malayalam

‘നിന്റെ ബിപി ചെക്ക് ചെയ്യണം, ചെരുപ്പെടുത്ത് എറിയുന്നത് മ്ലേച്ഛമായ കാര്യം‘; റംസാനെ ചോദ്യം ചെയ്ത് മോഹൻലാൽ

പിന്നാലെ റംസാൻ ചെയ്ത തെറ്റിന് മോഹൻലാൽ ശിക്ഷയും നൽകി. 

mohanlal questioning ramzan
Author
Chennai, First Published Apr 24, 2021, 10:36 PM IST

ബി​ഗ് ബോസ് സീസൺ മൂന്ന്  രസകരവും കൗതുകകരവും സംഭവബഹുലവുമായ കാര്യങ്ങളാൽ മുന്നോട്ട് പോകുകയാണ്. സീസണിന്‍റെ തുടക്കം മുതലുള്ള ആഴ്ചകളെ അപേക്ഷിച്ച് ഏറ്റവും സംഘര്‍ഷഭരിതവും സംഭവങ്ങള്‍ നിറഞ്ഞതുമായിരുന്നു ഈ വാരം. നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കായിരുന്നു എല്ലാത്തിനും ആധാരം. റംസാൻ സായ്ക്ക് നേരെ ചെരുപ്പെറിഞ്ഞത് നിരവധി ചർച്ചകൾക്കാണ് വഴിവച്ചത്. ഇതേ തുടർന്ന് ഹൗസിനകത്ത് തന്നെ വലിയ തർക്കങ്ങൾ നടന്നു. ഇക്കാര്യത്തിൽ ഇടപെടുകയാണ് അവതാരകനായ മോഹൻലാൽ. 

"നിനക്ക് എന്തിന്റെ അസുഖമാണ് മോനെ? നിന്റെ ബിപി ചെക്ക് ചെയ്യണം. തിരിച്ച് ഒന്നും ചെയ്യാനോ പറയാനോ അകാത്ത അവസ്ഥയിലാണ് ഇത്തരത്തിൽ ചെരുപ്പോ സാധനങ്ങളോ എടുത്തെറിയുന്ന പ്രവൃത്തി ചെയ്യുന്നത്. ഒരാളെ നി എറിഞ്ഞത് ബാധിച്ചത് രണ്ട് പേരെയാണ്. നി മാത്രമല്ല ഞങ്ങളും ഇതെല്ലാം കണ്ടുകൊണ്ടിരിക്കയാണ്" എന്നാണ് മോഹൻലാൽ റംസാനോട് പറയുന്നത്.  

ചെരുപ്പെടുത്ത് എറിയുക എന്നത് മ്ലേച്ഛമായ കാര്യമാണ്. എന്നിട്ട് നി ചെന്ന് മണിക്കുട്ടനോട് സോറി പറഞ്ഞു. പക്ഷേ നി ആരെയാ എറിഞ്ഞത്? എന്നും മോഹൻലാൽ ചോദിക്കുന്നു. ഞാൻ ആരെയും ദേഹത്ത് എറിയാനല്ല ശ്രമിച്ചത്. ഫോഴ്സ് കൂടിപോയതാണ്. തെറ്റാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നുമാണ് റംസാൻ പറഞ്ഞത്. നിനക്ക് ദേഷ്യം അല്പം കൂടുതലാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നന്നായിട്ട് തല കുളിക്കണം. രാവിലെയും രാത്രിയും എന്നാണ് മോഹൻലാൽ ഇതിന് നൽകിയ മറുപടി. 

സായി ആണ് നിന്റെ നേർക്ക് ചെരുപ്പ് എറിഞ്ഞതെങ്കിൽ എന്താകുമായിരുന്നു പ്രതികരണം എന്നാണ് മോഹൻലാൽ അടുത്ത് ചോദിച്ചത്. ടാസ്ക്ക് ആയതിനാൽ താഴെ ഇറങ്ങാൻ ആ സമയത്ത് പറ്റില്ലായിരുന്നുവെന്നും, ശേഷം അവർ ചെയ്ത പോലെ തന്നെ താനും ചെയ്യുമായിരുന്നുവെന്നും റംസാൻ മറുപടി നൽകി.  

പിന്നാലെ സായിയോട് വിഷയത്തെ പറ്റി മോഹൻലാൽ ആരാഞ്ഞു. തനിക്ക് അത്രയും പ്രധാന്യം ആയിട്ടുള്ള വേദി ആയതിനാലാണ് ഞാൻ ഇവിടെ നിക്കുന്നത്. കുറേ സ്വപ്നങ്ങളുണ്ട്. റംസാൻ ചെയ്തത് തെറ്റാണ്. ആർക്കെതിരെയും അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് സായ് പറഞ്ഞത്. നമ്മുടെ ഒപ്പം ഉള്ളവർ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് കൊടുക്കണമെന്നാണ് വിഷയത്തിൽ നോബിയോട് മോഹൻലാൽ പറഞ്ഞത്. 

പിന്നാലെ റംസാൻ ചെയ്ത തെറ്റിന് മോഹൻലാൽ ശിക്ഷയും നൽകി. ഇനിയുള്ള എല്ലാ എലിമിനേഷനിലും റംസാൻ ഉണ്ടാകും എന്നതായിരുന്നു ശിക്ഷ. റംസാനെ ആരും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്നും താരം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios