ബിഗ്ബോസ് മലയാളം മുൻ മത്സരാർത്ഥിയായ ആർജെ ബിൻസി, പുതിയ സീസണിലേക്ക് എത്തുന്നവർക്ക് നിർണായക ഉപദേശങ്ങൾ നൽകുന്നു

ബിഗ്ബോസ് മലയാളം സീസൺ 7 ലൂടെ പലർക്കും സുപരിചിതയായ വ്യക്തിയാണ് ആർജെ ബിൻസി. അവതാരകരെ കണ്ടെത്താനുള്ള സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് ബിൻസി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ്ബോസിലൂടെ കൂടുതൽ പ്രശസ്തയാവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമാണ് ബിൻസി. ഇപ്പോഴിതാ പുതിയ ബിഗ്ബോസ് സീസണിലേക്ക് എത്തുന്നവർക്കുള്ള ഉപദേശവുമായി എത്തിയിരിക്കുകയാണ് താരം. ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

''ഇപ്പോൾ അഗ്നിപരീക്ഷ നടക്കുന്നുണ്ട്. എനിക്ക് മുഴുവനായും കാണാൻ പറ്റിയിട്ടില്ല. എന്തായാലും ബിഗ്ബോസിൽ പോകാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ട ഒരു കാര്യം കൃത്യമായി ഒരു പിആർ കൊടുക്കുക എന്നതാണ്. അത് തമാശയായി പറയുന്നതല്ല. അത് എന്തായാലും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. നല്ല രീതിയിൽ തന്നെ പിആർ കൊടുത്തിട്ട് പോകുക. നിങ്ങൾ ആളുകളിലേക്ക് എത്താൻ ഏറ്റവും നല്ല ടിപ് അതാണ്. എനിക്ക് പറ്റാതെ പോയ കാര്യവും അതാണ്. അതിൽ എനിക്ക് വിഷമമുണ്ട്. പിആർ ഉണ്ടായിരുന്നെങ്കിൽ എനിക്ക് കുറച്ചുകൂടി വോട്ട് കിട്ടിയേനെ. ഭാവിയിൽ എന്ത് സംഭവിക്കും? പുറത്തിറങ്ങിയാൽ എന്ത് നടക്കും എന്നൊക്കെ വിചാരിച്ച് അവിടെ ഒന്നും ചെയ്യാതിരിക്കരുത്. അതാണ് രണ്ടാമത്തെ കാര്യം. എന്താണോ നിങ്ങൾക്ക് തോന്നുന്നത്, അത് അറിഞ്ഞങ്ങ് വിളയാളുക. അപ്പോൾ നിങ്ങൾക്ക് വിജയിക്കാൻ പറ്റും. അതാണ് എനിക്ക് മനസിലായ കാര്യം. ടീമും പ്രേക്ഷകരുമൊക്കെ നല്ല സെൻസിലാണ് എടുക്കുന്നതെങ്കിൽ ഉറപ്പായും നിങ്ങൾക്ക് വിജയിക്കാൻ പറ്റും'', എന്നായിരുന്നു ബിൻസിയുടെ മറുപടി.

ബിഗ് ബോസ് മലയാളം സീസൺ 8 നു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 6 നാണ് സീസൺ 8 ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 6 ന് രാത്രി 7 മണിമുതൽ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസൺ 8 കാണാനാകും.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming