മുഖംമൂടിയും കണ്ണടയും ധരിച്ചെത്തിയ നെവിനെ ആരാധകരും വിദ്യാർത്ഥികളും തിരിച്ചറിഞ്ഞു. തുടർന്ന് സെൽഫിയെടുക്കാനായി അദ്ദേഹത്തിന് ചുറ്റും കൂടി.
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും മികച്ച എന്റർടെയ്നർ എന്ന് അകത്തും പുറത്തുമുള്ളവർ ഒരുപോലെ പറഞ്ഞയാളാണ് നെവിൻ കാപ്രേഷ്യസ്‍. സീസൺ 7 ലെ തേർഡ് റണ്ണർ അപ്പും നെവിൻ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും നെവിന്റെ വീഡിയോകൾ സോഷ്യലിടങ്ങളിൽ വൈറലാണ്. ബിന്നിയും ഭർത്താവ് നൂബിനും തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയും അത്തരത്തിൽ വൈറലാകുകയാണ്. നെവിനാണ് ഈ വീഡിയോയിലും താരം. നൂബിനും ബിന്നിക്കും ഒപ്പം ആണ് ലുലു മാളിൽ എത്തിയതായിരുന്നു നെവിൻ.
മുഖം കുറച്ച് ഗ്ലോ വരട്ടെ എന്നു പറഞ്ഞ് ഫെയ്സ് മാസ്ക് ഇട്ട് കണ്ണടയും വെച്ചാണ് നെവിൻ മാളിന് അകത്തേക്ക് കയറിയത്. മറ്റുള്ളവർക്ക് ഉപദ്രവം ഒന്നും ഉണ്ടാക്കുന്നില്ലല്ലോ, എന്റെ മാസ്ക് എന്റെ മുഖം എനിക്ക് ഇഷ്ടമുള്ള സമയത്ത് ഇടാം എന്നാണ് ബിന്നിയോട് നെവിൻ പറയുന്നത്.
ഫെയ്സ്മാസ്ക് ഇട്ട് വന്ന നെവിനെ കണ്ട് ചിലർ ആളെ തിരിച്ചറിയുന്നതും മറ്റു ചിലർ എന്താണിത് എന്ന ഭാവത്തിൽ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
നെവിൻ ആണ് ഇത് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം ഒരു കൂട്ടും വിദ്യാർഥികൾ ഓടിയെത്തി ചുറ്റും കൂടുന്നതും വീഡിയോയിൽ കാണാം. നെവിനൊപ്പം സെൽഫിയെടുക്കാനും ആരാധകരിൽ ചിലർ കൂട്ടത്തോടെ എത്തി. മാസ്കും കണ്ണടയും വെച്ച് തന്നെയാണ് നെവിൻ ഫോട്ടോയ്ക്ക് പോസ് ചെയ്തതും പിന്നാലെ മാസ്ക് മാറ്റുന്നുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നെവിന് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. ബിഗ് ബോസ് മുന്‍താരം അഭിഷേക് ജയദീപിനൊപ്പവും നെവിന്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



