ഫിനാലേയിലേക്ക് അടുക്കുന്നതിന്റെ ഭാ​ഗമായി ടിക്കറ്റ് ടു ഫിനാലെയാണ് ബി​ഗ് ബോസിൽ നടക്കുന്നത്. നിലവിൽ മൂന്ന് ടാസ്കുകൾ പിന്നിട്ടു കഴിഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നൂറയാണ് മുന്നിൽ. രണ്ടാമത് ആര്യനും മൂന്നാമത് നെവിനുമാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 7 ​ഗ്രാന്റ് ഫിനാലേയിലേക്ക് അടുക്കുകയാണ്. നിലവിലുള്ള ഒൻപത് മത്സരാർത്ഥികളിൽ ആരൊക്കെ ടോപ് 5ലും ആരൊക്കെ വരും ആഴ്ചകളിൽ പുറത്താകുമെന്നതും കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. 9 പേരിൽ ഏറെ ശ്രദ്ധേയരായ രണ്ട് മത്സരാർത്ഥികളാണ് ഷാനവാസും നെവിനും. അവരുടേതായ രീതിയിൽ കളിച്ച് ആരാധകരെ സ്വന്തമാക്കിയ ഇരുവരും തമ്മിലിപ്പോൾ നേർക്കുനേർ എത്തിയിരിക്കുകയാണ്.

ഷാനവാസും നെവിനും തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ടൈ​ഗർ എന്ന് വിളിച്ച് ഷാനവാസിനെ നായയെ വിളിക്കുന്നത് പോലെ നെവിൻ വിളിക്കുന്നുണ്ട്. "കോമാളി ആയിട്ട് പാടത്ത് നിൽക്ക്. എന്നിട്ടൊരു മൺചട്ടി എടുത്ത് തലയിലോട്ട് കമത്ത്", എന്ന് നെവിൻ പറയുമ്പോൾ, ഭൂലോക ഫെയ്ക്ക് എന്നാണ് ഷാനവാസ് തിരികെ വിളിക്കുന്നത്. അതെ ഞാൻ ഫെയ്ക്ക് ആണെന്ന് നെവിൻ സമ്മതിക്കുന്നുമുണ്ട്.

"നിന്റെ കാല് നക്കി നടക്കുന്നവനല്ല ഞാൻ. നിന്നെകൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താന്ന് വച്ചാൽ ചെയ്യെടാ കുലപുരുഷ", എന്നും ആക്രോശത്തോടെ ഷാനവാസിനോട് നെവിൻ പറയുന്നുണ്ട്. പ്രമോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. നെവിൻ ലാസ്റ്റ് വീക്കിൽ കത്തിക്കയറുന്നുവെന്ന് ചിലർ പറയുമ്പോൾ, അതുപോലെ താഴെ ഇറങ്ങുമെന്ന് മറ്റുചിലരും മറുപടിയായി കുറിക്കുന്നുണ്ട്.

അതേസമയം, ഫിനാലേയിലേക്ക് അടുക്കുന്നതിന്റെ ഭാ​ഗമായി ടിക്കറ്റ് ടു ഫിനാലെയാണ് ബി​ഗ് ബോസിൽ നടക്കുന്നത്. നിലവിൽ മൂന്ന് ടാസ്കുകൾ പിന്നിട്ടു കഴിഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നൂറയാണ് മുന്നിൽ. രണ്ടാമത് ആര്യനും മൂന്നാമത് നെവിനുമാണ്. നാലാമതായി അക്ബറും അഞ്ചാമതായി സാബുമാനും ഉണ്ട്. നെവിന്‍, ആര്യന്‍, അനുമോള്‍, ഷാനവാസ്, അക്ബര്‍, സാബുമാന്‍, അനീഷ്, ആദില, നൂറ എന്നിവരാണ് ഇനിയുള്ള ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്