അനൂപ്, അഡോണി, സന്ധ്യ എന്നിവരാണ് ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‍കില്‍ ഇടംപിടിച്ചിരുന്നത്. രസകരമായ ഒരു ടാസ്‍ക് ആയിരുന്നു ഇത്തവണത്തേത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ പത്താമത്തെ ആഴ്ചയിലേക്കുള്ള ക്യാപ്റ്റനെ തീരുമാനിച്ചു. അനൂപ്, അഡോണി, സന്ധ്യ എന്നിവരാണ് ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‍കില്‍ ഇടംപിടിച്ചിരുന്നത്. രസകരമായ ഒരു ടാസ്‍ക് ആയിരുന്നു ഇത്തവണത്തേത്.

ഒരു വലിയ കാന്‍വാസും മൂന്ന് നിറങ്ങളിലുള്ള പെയിന്‍റുകളുമാണ് മത്സരത്തിനായി ബിഗ് ബോസ് തയ്യാറാക്കിയിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിലായിരുന്നു പെയിന്‍റുകള്‍. ഓരോ നിറം തിരഞ്ഞെടുക്കാനായിരുന്നു മത്സരാര്‍ഥികളോട് മോഹന്‍ലാലിന്‍റെ ആദ്യ നിര്‍ദ്ദേശം. ഇതുപ്രകാരം അഡോണി ചുവപ്പും അനൂപ് മഞ്ഞയും സന്ധ്യ ചുവപ്പും നിറങ്ങള്‍ തിരഞ്ഞെടുത്തു. ബസര്‍ ടു ബസര്‍ നടന്ന മത്സരത്തില്‍ ക്യാന്‍വാസിന്‍റെ പരമാവധി ഭാഗത്ത് സ്വന്തം നിറങ്ങള്‍ ബ്രഷും റോളറും ഉപയോഗിച്ച് കാന്‍വാസിലേക്ക് തേക്കുന്ന ആളായിരുന്നു വിജയി.

വാശിയേറിയ മത്സരത്തില്‍ മറ്റുള്ളവരുടെ നിറങ്ങളിലേക്ക് സ്വന്തം നിറം കലര്‍ത്താനുള്ള മത്സരാര്‍ഥികളുടെ ശ്രമങ്ങള്‍ രസകരമായിരുന്നു. പച്ച നിറം തിരഞ്ഞെടുത്തതിന്‍റെ ഗുണം അഡോണിക്ക് മത്സരത്തില്‍ മേല്‍ക്കൈ നല്‍കി. സന്ധ്യ നന്നായി ശ്രമിച്ചെങ്കിലും പച്ചയുമായി കലരുമ്പോള്‍ ചുവപ്പു നിറം നിഷ്പ്രഭമായി പോകുന്നുണ്ടായിരുന്നു. കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍ റംസാനായിരുന്നു വിധിനിര്‍ണ്ണയത്തിന്‍റെ ചുമതല. അഡോണിയെയാണ് റംസാന്‍ വിജയിയായി പ്രഖ്യാപിച്ചത്. ഇത് മോഹന്‍ലാലും അംഗീകരിച്ചു. ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 പത്താം വാരത്തിലെ ക്യാപ്റ്റനായി അഡോണി ടി ജോണ്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. അഡോണി ആദ്യമായാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്.