ഇതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും അനുമോൾ ഒരിക്കലും ഇതിലൊന്നും തളരരുതെന്നും ഷാനവാസ് അനുമോളോട് പറയുന്നുണ്ട്.
ഇരുപത്തിമൂന്നാം ദിവസം ഏറ്റവും കൂടുതൽ ചർച്ചയായത് അനുമോളുടെ നിലപാട്. അക്ബർ, റെന ഫാത്തിമ, അപ്പാനി ശരത്ത് തുടങ്ങിയവർ നിരന്തരം അനുമോളെ ചൊറിഞ്ഞുകൊണ്ടിരുന്നപ്പോൾ കരയാതിരിക്കാനാണ് അനുമോൾ പരമാവധി ശ്രമിക്കുന്നത്. അതിനായി ശൈത്യയോട് ചിരിച്ചും കളിച്ചും അനുമോൾ അഭിനയിക്കുന്നുണ്ട്. ഇനി താൻ കരഞ്ഞാൽ ശരിയാവില്ല എന്ന ഒരു തോന്നൽ കൺഫെഷൻ റൂമിൽ പോയി വന്നതിന് ശേഷം അനുമോൾക്ക് ഉണ്ടായിട്ടുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
എന്നാൽ അനുമോളുടെ പ്രശ്നത്തിന് പിന്നാലെ ഹൗസിൽ പുതിയ ഗ്രൂപ്പ് രൂപപെട്ട് വന്നിട്ടുണ്ട്. അതായത് അനുമോളെ പിന്തണച്ചുകൊണ്ട് അഭിലാഷ്, ഒനിയൽ, ഷാനവാസ് എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും അനുമോൾ ഒരിക്കലും ഇതിലൊന്നും തളരരുതെന്നും ഷാനവാസ് അനുമോളോട് പറയുന്നുണ്ട്. ഒനിയൽ റെന ഫാത്തിമയെ കുറിച്ചും, ഷാനവാസും അഭിലാഷും അക്ബറിനെ കുറിച്ചും സംസാരിക്കുന്നുണ്ട്.
രാവിലെ താൻ വെറുതെയിരിക്കുമ്പോൾ അക്ബർ ആണ് തന്നെ ചൊറിയാൻ വന്നതെന്ന് അനുമോൾ ഇവരെ ഓർമ്മിപ്പിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ ഇവർ മൂന്ന് പേരുടെയും പിന്തുണ പരസ്യമായോ രഹസ്യമായോ അനുമോൾക്ക് ഒപ്പം തന്നെയായിരിക്കും എന്നാണ് പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലടക്കം അഭിപ്രായപ്പെടുന്നത്.
എന്തായാലും അപ്പാനി ശരത്തിന്റെയും അക്ബറിന്റെയും ഗ്രൂപ്പ് ഹൗസിൽ മുൻപ് തന്നെ രൂപപ്പെട്ടത് കൊണ്ട് ഒനിയൽ, ഷാനവാസ്, അഭിലാഷ് എന്നിവരടങ്ങുന്ന അപ്രഖ്യാപിത ഗ്രൂപ്പിലേക്ക് അനുമോളും വന്നുചേരുമോ അതോ ഒറ്റയ്ക്ക് നിന്നാണോ കളിക്കാൻ പോവുന്നത് എന്നാണ് വരുംദിവസങ്ങളിൽ ഉറ്റുനോക്കുന്ന പ്രധാനകാര്യം.


