ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ പന്ത്രണ്ടാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് ആയി. ആകെ ഒന്‍പത് പേരാണ് നിലവില്‍ ഹൗസില്‍ അവശേഷിക്കുന്നത്. ഇതില്‍ ക്യാപ്റ്റന്‍ അനൂപ് ഉള്‍പ്പെടെ മൂന്നുപേരാണ് ലിസ്റ്റില്‍ ഇടംപിടിക്കാതിരുന്നത്. ബാക്കിയുള്ള ആറുപേര്‍ക്കും നോമിനേഷന്‍ ലഭിച്ചു. ഓരോ മത്സരാര്‍ഥിയുടെയും നോമിനേഷന്‍ ഇപ്രകാരമായിരുന്നു.

ഈ വാരത്തിലെ നോമിനേഷന്‍

രമ്യ- റിതു, സൂര്യ

സായ്- റിതു, സൂര്യ

റംസാന്‍- മണിക്കുട്ടന്‍, റിതു

സൂര്യ- സായ്, രമ്യ

റിതു- രമ്യ, സായ്

മണിക്കുട്ടന്‍- നോബി, രമ്യ

ഫിറോസ് -സായ്, മണിക്കുട്ടന്‍

നോബി- റിതു, സൂര്യ

അനൂപ്- രമ്യ, സായ്

 

നാല് വീതം വോട്ടുകള്‍ നേടി റിതു, സായ്, രമ്യ, മൂന്നു വോട്ടുകളോടെ സൂര്യ, രണ്ട് വോട്ടുകളോടെ മണിക്കുട്ടന്‍ എന്നിവര്‍ക്കാണ് ഇത്തവണ നോമിനേഷന്‍ ലഭിച്ചത്. നോമിനേഷന്‍ ഇല്ലാതെതന്നെ പതിവുപോലെ റംസാനും ലിസ്റ്റില്‍ ഇടംപിടിച്ചു. കഴിഞ്ഞ വാരം മുതല്‍ എല്ലാ വാരത്തിലെയും നോമിനേഷന്‍ ലിസ്റ്റിലും റംസാന്‍ ഉണ്ടാവും. ഒരാഴ്ച മുന്‍പത്തെ 'നാട്ടുകൂട്ടം' വീക്കിലി ടാസ്കില്‍ എതിരാളികള്‍ക്കു നേരെ ചെരുപ്പെറിഞ്ഞതിന് മോഹന്‍ലാല്‍ പ്രഖ്യാപിച്ച ശിക്ഷയാണ് ഇത്.