വാശിയേറിയ ടാസ്ക്കിന് പിന്നാലെ ബി​ഗ് ബോസ് സീസൺ മൂന്നിലെ നാലമത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് നോബിയാണ്.  ഫിറോസ്, അഡോണി എന്നിവരെ പിന്തള്ളിയായിരുന്നു നോബി ക്യാപ്റ്റനായത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ നോബിക്ക് പകരക്കാരനായി റംസാനായിരുന്നു ബി​ഗ് ബോസ് നൽകിയ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. ഇതാദ്യമായായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു നോബിയുടെ ആദ്യ പ്രതികരണം. 

എന്തായാലും സന്തോഷം. മാക്സിമം നന്നാക്കാന്‍ ശ്രമിക്കാം. ആള്‍ക്കാരെ അല്ല വീട്. ഈ ആഴ്ച പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകട്ടെ രസകരമായി ഒരാഴ്ചയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും നോബി പറഞ്ഞു. പിന്നാലെ നോബി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ റംസാനും കിട്ടും ചീത്തയെന്നും മോഹന്‍ലാല്‍ തമാശ രൂപത്തിൽ പറഞ്ഞു. 

‘ഒരുപാട് പ്രലോഭനങ്ങള്‍ ഉണ്ടാകും. അതിലൊന്നും വീഴരുത്. ഇതുവരെ വീണില്ലല്ലോ. വീഴാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു‘ എന്നു നോബിയോട് മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ അടുത്താഴ്ച ഒരോ കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടവരെയും നോബി തെരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ ചെയ്ത പോലെ മനോഹരമായി കാര്യങ്ങള്‍ ചെയയണമെന്നും എല്ലാവിധ സഹായങ്ങളും തന്‍റെ ഭാ​ഗത്ത് നിന്ന് ലഭിക്കുമെന്നും നോബി മത്സരാർത്ഥികളോട് പറഞ്ഞു.