Asianet News MalayalamAsianet News Malayalam

ഇത് വല്ലാത്തൊരു സസ്പെൻസ് ആയിപ്പോയി; നോമിനേഷന് പിന്നാലെ ബി​ഗ് ബോസിന്റെ വൻ ട്വിസ്റ്റ് !

നോമിനേഷൻ സസ്‍പെൻസ് ആണെന്ന് ബിഗ് ബോസ് പറഞ്ഞതോടെ എന്താണ് എന്നറിയാനുള്ള കൗതുകത്തിലാണ് എല്ലാവരും. 

nomination in bigg boss
Author
Chennai, First Published Apr 5, 2021, 10:57 PM IST

ബി​ഗ് ബോസ് സീസൺ മൂന്നിന്റെ അമ്പത്തി ഒന്നാമത്തെ ദിവസമായ ഇന്ന് എവിക്ഷൻ പട്ടിക തയ്യാറാക്കുകയാണ്. ഈ ആഴ്ച വിടിന് പുറത്തേക്ക് പോകേണ്ടത് ആരാണെന്ന് മത്സരാർത്ഥികൾക്ക് നോമിനേറ്റ് ചെയ്യാം. കഴിഞ്ഞ ദിവസം വീണ്ടും ബി​ഗ് ബോസിൽ എത്തിയ രമ്യയേയും ക്യാപ്റ്റനായ മണിക്കുട്ടനെയും ആർക്കും നോമിനേറ്റ് ചെയ്യാൻ സാധിക്കില്ല. എല്ലാവരും നോമിനേറ്റ് ചെയ്തതിന് ശേഷം വളരെ സര്‍പ്രൈസ് ആയ കാര്യമായിരുന്നു ബിഗ് ബോസിന്റെ ഭാഗത്തു നിന്നുണ്ടായത്. 

മത്സരാര്‍ഥികളൊക്കെ ബിഗ് ബോസിന്റെ പ്രഖ്യാപനം ചിരിയോടെയും ഞെട്ടലോടെയുമാണ് കേട്ടത്. ഇന്ന് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ അല്ലെങ്കില്‍ വേണ്ട അതൊരു സസ്‍പെൻസ് ആയി ഇരിക്കട്ടെയെന്നാണ് ബിഗ് ബോസ് പറഞ്ഞത്. ആദ്യം നോമിനേഷനായി കൺഫഷൻ റൂമിലേക്ക് പോയത് കിടിലം ഫിറോസായിരുന്നു. 

ഓരോരുത്തരുടെയും നോമിനേഷനുകൾ ഇങ്ങനെ

കിടിലം ഫിറോസ്- സജിന, ഫിറോസ്, സായ്
അഡോണി- സായ്, ഋതു
സായ്- അഡോണി, കിടിലം ഫിറോസ്
റംസാൻ- സജിന- ഫിറോസ്, സായ്
ഋതു- അഡോണി, സന്ധ്യ
സൂര്യ- ഫിറോസ്, സജിന, അഡോണി
സന്ധ്യ- സജിന- ഫിറോസ്, സായ്
ഡിംപൽ- സായ്, ഫിറോസ്- സജിന
സജിന, ഫിറോസ്-- അഡോണി, സൂര്യ
അനുപ്- ഋതു, സായ്
നോബി- സജിന, ഫിറോസ്- സായ്
മണിക്കുട്ടൻ- സന്ധ്യ, ഫിറോസ്- സജിന

നോമിനേഷൻ സസ്‍പെൻസ് ആണെന്ന് ബിഗ് ബോസ് പറഞ്ഞതോടെ എന്താണ് എന്നറിയാനുള്ള കൗതുകത്തിലാണ് എല്ലാവരും. എന്തായാലും മത്സരാർത്ഥികളെ പോലെ തന്നെ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നോമിനേഷൻ പ്രക്രിയ എങ്ങനെ ആകുമെന്ന്. 

Follow Us:
Download App:
  • android
  • ios