ആ​ദ്യം മുതൽ പ്രൊഡിക്ഷൻ ലിസ്റ്റിലുള്ളവരും വീണ്ടും പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിക്കാൻ പോകുകയാണ്. ഓ​ഗസ്റ്റ് 3ന് ഷോയുടെ ​ഗ്രാന്റ് ലോഞ്ച് നടക്കും. ആരൊക്കെയാകും ഇത്തവണ ബി​ഗ് ബോസ് വീട്ടിൽ മാറ്റുരയ്ക്കുക എന്നറിയാൻ ഇനി പതിനൊന്ന് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടയിൽ തന്നെ ഷോയിൽ ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുക എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളും വരികയാണ്. ഇതിൽ പലരും ഷോയിൽ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യത ഏറെയാണ്.

സിനിമ, സീരിയൽ, കായികം, കോമഡി, ​സം​ഗീതം, ട്രാൻസ് കമ്യൂണിറ്റി തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരുടെ പേരുകളാണ് പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉയർന്നു കേൾക്കുന്നത്. ആ​ദ്യം മുതൽ പ്രൊഡിക്ഷൻ ലിസ്റ്റിലുള്ളവരും വീണ്ടും പട്ടികയിൽ ഇടംപിടിക്കുന്നുണ്ട്. പ്രിൻസ് ആന്റ് ഫാമിലി എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ റാണിയ റാണ ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ഉണ്ടാകുമെന്നാണ് പുതിയ പ്രെഡിക്ഷനുകൾ. റാണിയ ഷോയിൽ ഉണ്ടാകുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഒന്നിൽ കൂടുതൽ കോമണേഴ്സും ഇത്തവണ ബി​ഗ് ബോസിൽ ഉണ്ടാകും.

റിവ്യൂവർമാരുടെ പുതിയ പ്രെഡിക്ഷൻ ലിസ്റ്റുകൾ

ശൈത്യ സന്തോഷ്- അഭിനേത്രി, അഭിഭാഷക

ബിന്നി സെബാസ്റ്റ്യൻ- സീരിയൽ താരം, ഡോക്ടർ

ആര്യൻ- നടൻ

ശാരിക- അവതാരക

ഷാനവാസ് ഷാനു- സീരിയൽ നടൻ

അപ്പാനി ശരത്ത്- നടൻ

അനുമോൾ- അഭിനേത്രി

ആദില-നൂറിൻ- ലെസ്ബിയൻ കപ്പിൾസ്

ജിഷിൻ മോഹൻ- നടൻ

നെവിൻ- ഫാഷൻ കൊറിയോ​ഗ്രാഫർ

അഭിശ്രീ-

ബിൻസി- റേഡിയോ ജോക്കി

ദീപക് മോഹൻ- സ്റ്റാന്റപ്പ് കൊമോഡിയൻ

രേണു സുധി- സോഷ്യൽ മീഡിയയിലെ വൈറൽ താരം

അക്ബർ ഖാൻ- ​ഗായകൻ

മുൻഷി രഞ്ജിത്ത്- നടൻ

ഒനിയൽ സാബു- അഭിനേതാവ്

രേഖ രതീഷ്- നടി

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്