വളരെയധികം ഞെട്ടലോടെയാണ് മത്സരാർത്ഥികൾ വാർത്ത കേട്ടത്. 

ബിഗ് ബോസ് സീസണ്‍ 3ലെ മികച്ച മത്സരാര്‍ത്ഥിയായ ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് ആരാധകര്‍. ദില്ലിയില്‍ വെച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്. ബിഗ് ബോസ് വീട്ടില്‍ കഴിയുന്ന ഡിംപലിനെ മരണവിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. അച്ഛനുമായി ഏറെ അടുപ്പമുള്ള ഡിംപല്‍ ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുയെന്നോര്‍ത്തുള്ള ആശങ്കയിലാണ് പ്രിയപ്പെട്ടവരെല്ലാം. ഇപ്പോഴിതാ കൺഫക്ഷൻ റൂമിലേക്ക് വരാൻ പറഞ്ഞ ബി​ഗ് ബോസ് ഡിംപലിനോട് കാര്യം പറയുകയാണ്. 

വീട്ടിൽ നിന്നും ഫോൺ സന്ദേശം ഉണ്ടെന്ന് പറഞ്ഞാണ് ബി​ഗ് ബോസ് ഡിംപലിനെ വിളിച്ചത്. ബന്ധുക്കളാണ് ഡിംപലിനോട് സംസാരിച്ചത്. പപ്പ മരിച്ചുവെന്ന് അറിയിക്കുന്നതും അതിനോട് വലിയ രീതിയിൽ അലറി കൊണ്ടും ഡിംപൽ പ്രതികരിക്കുന്നതുമാണ് എപ്പിസോഡിൽ കാണിച്ചത്. ഡിംപലിന്റെ കരച്ചിൽ കേട്ടാണ് പിന്നീട് എല്ലാവരും കൺഫക്ഷൻ റൂമിനടുത്ത് എത്തിയത്. തുടർന്ന് ഡിംപലിന്റെ വാസ്ത്രങ്ങൾ പാക്ക് ചെയ്ത് അയക്കാനായി ബി​ഗ് ബോസ് നിർദ്ദേശവും നൽകി. 

ശേഷം ബി​ഗ് ബോസ് മരണ വിവരം മറ്റ് മത്സരാർത്ഥികളെ അറിയിക്കുകയായിരുന്നു. ഡിംപൽ വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹത്തിന്റെ അത്മശാന്തിക്കായി പ്ര‍ാർത്ഥിക്കാമെന്നും ബി​ഗ് ബോസ് അറിയിച്ചു. വളരെയധികം ഞെട്ടലോടെയാണ് മത്സരാർത്ഥികൾ വാർത്ത കേട്ടത്. 

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona