രേണുവും അനീഷും തമ്മിലുള്ള തർക്കത്തിൽ മറ്റുള്ളവരും പങ്കുചേർന്നു. എല്ലാവരും അനീഷിന് എതിരെയാണ് നിന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ അഞ്ചാം ദിനമാണിന്ന്. രാവിലെ തന്നെ ഹൗസിനകത്ത് ഒരു പൊട്ടിത്തെറി നടന്നിരിക്കുകയാണ്. കോമണറായ അനീഷും രേണു സുധിയും തമ്മിലാണ് വാക് പോര്. വേക്കപ്പ് സോങ്ങിന് ശേഷം രേണു ഉറങ്ങിയെന്ന് അനീഷ് പറഞ്ഞതോടെയാണ് തർക്കത്തിന് തുടക്കമാകുന്നത്. താൻ ഉറങ്ങിയില്ലെന്ന് രേണു സമാധാനത്തോടെ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ നിൽക്കുന്ന അനീഷിനെയാണ് ലൈവിൽ കാണാനായത്. പിന്നാലെ ഇത് തർക്കത്തിന് വഴിവച്ചു.
"ഞാന്‍ കണ്ണടയ്ക്കും തലകുത്തി നിൽക്കും. താൻ തന്റെ കാര്യം നോക്കടോ. ആണാണെന്ന് പറഞ്ഞ് പെണ്ണുങ്ങളുടെ വായിരിക്കുന്നത് കേൾക്കുന്നത് എന്തിനാണ്. എന്റെ പൊന്ന് ബിഗ് ബോസേ.. ഇതിനെ കൊണ്ട് മടുത്ത്. കണ്ണ് പോലും അടച്ചില്ല. ഉറങ്ങിയെന്ന് കള്ളം പറയുന്നോ. താൻ ആണോ ഇവിടുത്തെ ബിഗ് ബോസ്", എന്നാണ് രേണു സുധി രോഷത്തോടെ സംസരിച്ചത്. "അതെ ഞാൻ തന്നെയാ ബിഗ് ബോസ്. എന്നെ രേണു വിചാരിച്ചാലും പിടികിട്ടില്ല. നിങ്ങൾ വിചാരിക്കുന്നതിനും മേലെയാണ് അനീഷ്", എന്നാണ് അനീഷ് പറഞ്ഞത്.
രേണുവും അനീഷും തമ്മിലുള്ള തർക്കത്തിൽ മറ്റുള്ളവരും പങ്കുചേർന്നു. എല്ലാവരും അനീഷിന് എതിരെയാണ് നിന്നത്. "രേണു സുധിയെ തനിക്ക് പേടിയാണോ. രേണുവിനോട് സംസാരിച്ച് നിൽക്കാന്‍ അനീഷിന് പറ്റില്ല. ഫയറാണത്. നീ കൂട്ടിയാൽ കൂടില്ല", എന്നായിരുന്നു ഷാനവാസ് പറഞ്ഞത്. രേണുവിനെ മോളേന്ന് വിളിച്ചും പേരിലെ സുധി ആരാണെന്ന് ചോദിച്ചും അനീഷ് ട്രിഗർ ചെയ്യുന്നുണ്ടായിരുന്നു. "രേണു മോളല്ല. യു കോൾ മി രേണു സുധി. ആരാണ് സുധി? അത് വേണ്ട ആ രീതിയിലുള്ള സംസാരം വേണ്ട. മരിച്ച് പോയ ആളെ എന്തിനാ വിളിക്കണേ", എന്ന് അനീഷിനോട് രോണു ചോദിക്കുന്നുണ്ട്. അതിനെ പറ്റി തനിക്കറിയില്ലെന്നും ആരുടെയും പേഴ്സണൽ കാര്യങ്ങളറിയില്ലെന്നും അനീഷ് പറയുന്നുണ്ട്.
തർക്കത്തിനിടെ രേണുവിന് ഉപദേശവുമായി അനുമോളും രംഗത്ത് എത്തി. "ഇവിടെന്ന് ഒരാളെ പുറത്താക്കാനാണ് അനീഷ് നോക്കുന്നത്. ഉപദ്രവിക്കാൻ തോന്നും. കയ്യാങ്കളി കളിക്കരുത്. വാ കൊണ്ട് എന്ത് വേണോ പറഞ്ഞോ", എന്നായിരുന്നു രേണുവിനോട് അനു പറഞ്ഞത്.



