ഒരു മാസവും അഞ്ച് ദിവസവും ഞാനവിടെ നിന്നു. അതുതന്നെയാണ് എല്ലാവർക്കുമുള്ള മറുപടിയെന്നും രേണു സുധി.
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്നും രണ്ട് പേര് കൂടി പുറത്തായിരിക്കുകയാണ്. അപ്പാനി ശരത്ത് എവിക്ട് ആയെങ്കിൽ, രേണു സുധി സ്വയം വാക്കൗട്ട് നടത്തുകയായിരുന്നു. ഷോ തുടങ്ങാൻ പോകുന്നത് മുതൽ പ്രെഡിക്ഷന്‍ ലിസ്റ്റിൽ ഉയർന്ന് കേട്ട പേരായിരുന്നു രേണു സുധിയുടേത്. ഷോയിൽ എത്തി ആദ്യ ആഴ്ചയിലൊക്കെ ഭേതപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ രേണുവിന് സാധിച്ചിരുന്നു. പക്ഷേ പിന്നീട് വേണ്ടത്ര ശോഭിക്കാനോ ടാസ്കുകൾ ചെയ്യാനോ രേണുവിന് സാധിച്ചിരുന്നില്ല. വീട്ടിൽ പോകണമെന്ന് പല ആവർത്തി രേണു സുധി ബിഗ് ബോസിനോട് പറയുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തുവന്ന ശേഷം ആദ്യമായി മീഡിയകളോട് പ്രതികരിക്കുകയാണ് രേണു സുധി. തന്റെ മൈന്റ് ഓക്കെ അല്ലെന്നും ഇനി അവിടെ നിൽക്കാനാവില്ലെന്നും രേണു പറഞ്ഞു. ബിഗ് ബോസ് സീസൺ 7ൽ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നും രേണു പറഞ്ഞു.
"ശരിക്കും ഞാൻ ഓക്കെ അല്ല. മൈൻഡ് ഔട്ട് ആണ്. ബിഗ് ബോസിലെ യാത്ര കുഴപ്പമില്ലായിരുന്നു. ആരോഗ്യം മോശമാണ്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായി പോയി. ഏട്ടൻ മരിച്ച സമയത്ത് അടുത്തെല്ലാവരും ഉണ്ടായിരുന്നു. പക്ഷേ ഷോയിൽ വന്നപ്പോൾ, ഒറ്റക്കായി ആ ട്രോമ വീണ്ടും വന്നു. ഞാനത് ഷോയിൽ പറയുകയും ചെയ്തു. എന്റെ ആരോഗ്യം ഓക്കെ അല്ല. അതുകൊണ്ടല്ലേ ഞാൻ അവിടെന്ന് വന്നത്. എന്നെ നെഗറ്റീവ് പറഞ്ഞവർക്ക് മുന്നിൽ ഒരു ദിവസമെങ്കിലും ലാലേട്ടൻ എന്നെ ബിഗ് ബോസിൽ വിളിച്ച് കയറ്റണമെന്നുണ്ടായിരുന്നു. ഒരു മാസവും അഞ്ച് ദിവസവും ഞാനവിടെ നിന്നു. അതുതന്നെയാണ് എല്ലാവർക്കുമുള്ള മറുപടി. പലർക്കും പല അഭിപ്രായങ്ങളും ഉണ്ട്. ഞാൻ ബിഗ് ബോസ് മെറ്റീരിയലല്ലെന്ന് പറയുന്നത് അവരുടെ അഭിപ്രായമാണ്. എന്റെ മൈൻഡ് ഓക്കെ അല്ലെന്ന് നേരിട്ട് പറഞ്ഞു. ഞാൻ പോന്നു. ഇപ്പോഴും ഞാൻ നോർമൽ ആയിട്ടില്ല. ബിഗ് ബോസ് സീസൺ 7ന്റെ കിരീടം അനീഷ് കൊണ്ടുപോകുമന്ന് തോന്നുന്നു. നല്ലൊരു ഗെയിമറാണ് അവൻ", എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.



