ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഗ്രാൻഡ് ഫിനാലെ മോഹൻലാലിന്റെ അവതരണത്തിൽ വർണ്ണാഭമായി ആരംഭിച്ചു. അനീഷ്, ഷാനവാസ്, അനുമോൾ, അക്ബർ, നെവിൻ എന്നിവരാണ് അന്തിമ വിജയിക്കായി മത്സരിക്കുന്ന ടോപ് ഫൈവ്.

ബിഗ് ബോസ് മലയാള സീസൺ 7 ഗ്രാൻഡ് ഫിനാലെ വന്നെത്തിയിരിക്കുകയാണ്. അഞ്ച് മത്സരാർത്ഥികളുമായി മുന്നേറുന്ന ഫിനാലെയിൽ ആരാണ് വിജയി ആവാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം നൂറ എവിക്ട് ആയതോട് കൂടി അനീഷ്, ഷാനവാസ്, അനുമോൾ, അക്ബർ, നെവിൻ എന്നീ അഞ്ച് മത്സരാർത്ഥികളാണ് ടോപ് ഫൈവ് ആയി ഗ്രാൻഡ് ഫിനാലെയിൽ എത്തിയിരിക്കുന്നത്. ജോബ് കുര്യനും സംഘവും ബിബി വീട്ടിൽ അവതരിപ്പിച്ച ഗാനത്തോടെയാണ് ഇന്നത്തെ ഗ്രാൻഡ് ഫിനാലെ തുടക്കമായിരിക്കുന്നത്. ഗംഭീര നൃത്തത്തോടൊപ്പം ആയിരുന്നു മോഹന്‍ലാലിന്‍റെ എന്‍ട്രി. പിന്നാലെ എവിക്ട് ആയി പോയ മുന്‍ മത്സരാര്‍ത്ഥികളും ഫിനാലെ വേദിയിലെത്തി.

എവിക്ട് ആയിപോയ മത്സരാത്ഥികളോട് തങ്ങൾക്ക് ഷോയ്ക്ക് ശേഷമുണ്ടായ ഗുണങ്ങളെ പറ്റിയാണ് മോഹൻലാൽ ചോദിച്ചത്. രേണു സുധിക്ക് ഇന്റർനാഷണൽ ട്രിപ്പുകളും, ഉദ്ഘാടനങ്ങളും ലഭിച്ചുവെന്നാണ് രേണു പറയുന്നത്. ബിഗ് ബോസ്സിലേക്ക് വരുമ്പോൾവളരെയധികം നെഗറ്റീവുമായി ആണ് താൻ വന്നതെന്നും, എന്നാൽ ഇവിടെ ഇന്നിറങ്ങിയപ്പോൾ അതെല്ലാം മാറിയെന്നുമാണ് രേണു സുധി പറയുന്നത്. ശേഷം കഴിഞ്ഞ ദിവസം ബിബി വീട്ടിൽ പാടിയ 'വസീഗര' എന്നുതുടങ്ങുന്ന ഗാനം ഗ്രാൻഡ് ഫിനാലെ വേദിയിൽ രേണു കുറച്ച് നേരം പാടുകയുണ്ടായി. മുൻ മത്സരാർഥികളിൽനിന്നും മികച്ച പിന്തുണയാണ് രേണുവിന് ലഭിച്ചത്.

മിഡ് വീക്ക് എവിക്ഷനിലൂടെ എവിക്ട് ആയ ആദിലയേയും നൂറയേയും മോഹന്‍ലാല്‍ വേദിയിലേക്ക് ഇന്ന് വേദിയിലേക്ക് വിളിസിച്ചിരുന്നു. പൂമ്പാറ്റകളില്‍ നിന്നും പുലിക്കുട്ടികളായ രണ്ടുപേരാണ് ഇവരെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത്രയും ദിവസം നില്‍ക്കാനായത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണെന്നും ഇത്രയും ദിവസം നില്‍ക്കാനാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇരുവരും പറഞ്ഞു. പിന്നാലെ ഇവരുടെ ബിഗ് ബോസ് ജീവിതം സ്ക്രീന്‍ ചെയ്തു.