Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവരം'; സഹമത്സരാര്‍ഥികളുമായി സംവദിച്ച് റിനോഷ്

'മാമന്‍ ജീവിച്ചിരിപ്പുണ്ട് മക്കളേ', എന്ന വാക്കുകളോടെ സ്വതസിദ്ധമായ നര്‍മ്മത്തിലാണ് റിനോഷ് സംസാരം ആരംഭിക്കുന്നത്

rinosh george interacting with bigg boss malayalam season 5 co contestants mohanlal nsn
Author
First Published Jun 24, 2023, 5:59 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് റിനോഷ്. മിക്കപ്പോഴും സംഘര്‍ഷഭരിതവും ബഹളമയവുമായ ബിഗ് ബോസ് വീട്ടില്‍ അതില്‍ നിന്ന് വേറിട്ട് തന്‍റേതായ ഒരു പാത സ്വീകരിച്ച മത്സരാര്‍ഥിയുമായിരുന്നു അദ്ദേഹം. എന്നാല്‍ ഒരാഴ്ച മുന്‍പ് ത്വക് രോഗത്തെ തുടര്‍ന്ന് ബിഗ് ബോസ് റിനോഷിനെ ചികിത്സാര്‍ഥം ഹൌസില്‍ നിന്ന് മാറ്റിയിരുന്നു. ദിവസങ്ങള്‍ ഇത്രയും പിന്നിട്ടിട്ടും റിനോഷിനെക്കുറിച്ച് ബിഗ് ബോസില്‍ നിന്നും അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യ എപ്പിസോഡില്‍ റിനോഷ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ നേരിട്ട് അല്ലെന്ന് മാത്രം.

വീഡിയോ കോളിലൂടെയാണ് റിനോഷ് ബിഗ് ബോസിലെ തന്‍റെ സഹമത്സരാര്‍ഥികളുമായി സംവദിക്കുന്നത്. ഇത് സംബന്ധിച്ച പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. നിങ്ങള്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവരം പറയാനാണ് ഞാന്‍ വന്നതെന്ന് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറയുന്നു. പിന്നാലെയാണ് റിനോഷ് വീഡിയോ കോളിലൂടെ അവരുമായി സംസാരിക്കുന്നത്. 'മാമന്‍ ജീവിച്ചിരിപ്പുണ്ട് മക്കളേ', എന്ന വാക്കുകളോടെ സ്വതസിദ്ധമായ നര്‍മ്മത്തിലാണ് റിനോഷ് സംസാരം ആരംഭിക്കുന്നത്. പിന്നീട് നിലവിലെ സ്ഥിതിയെക്കുറിച്ചും അദ്ദേഹം പറയുന്നു- "ഞാന്‍ നില്‍ക്കുന്നത് ഒരു റിയാലിറ്റിയിലും നിങ്ങള്‍ നില്‍ക്കുന്നത് ഒരു റിയാലിറ്റി ഷോയിലുമാണ്. പുറത്ത് ഇങ്ങനെവന്ന് ഇരിക്കുമ്പോഴാണ് അതിന്‍റെയൊരു വാല്യവും ബ്യൂട്ടിയും മനസിലാവുന്നത്", റിനോഷ് പറയുന്നു.

അനിയന്‍ മിഥുന്‍ അടക്കമുള്ളവര്‍ റിനോഷിനെ കണ്ടതിലുള്ള സന്തോഷം പങ്കുവെക്കുമ്പോള്‍ നാദിറ വ്യക്തിപരമായ തന്‍റെ ഒരു സന്തോഷവും റിനോഷിനെ അറിയിക്കുന്നു. "റിനോഷ് ഏറ്റവും കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു കാര്യം, എന്‍റെ വീട്ടില്‍ സ്വീകരിച്ചു", നാദിറ പറയുന്നു. "അടിപൊളി. മനോഹരം. നാദിറയുടെ കാര്യത്തില്‍ വളരെ സന്തോഷം", ഇങ്ങനെയാണ് നാദിറയോടുള്ള റിനോഷിന്‍റെ പ്രതികരണം. അതേസമയം റിനോഷ് ഷോയില്‍ നിന്ന് പുറത്തായോ എന്നത് പ്രൊമോയില്‍ ഇല്ല. ഇന്നത്തെ എപ്പിസോഡില്‍ അതിനുള്ള ഉത്തരമുണ്ടാവും.

ALSO READ : 'ധൂമം' എത്ര നേടി? ഫഹദ് ചിത്രത്തിന്‍റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍

Follow Us:
Download App:
  • android
  • ios