കെജിഎഫ് നിര്‍മ്മാതാക്കളുടെ ആദ്യ മലയാള ചിത്രം

അണിയറക്കാര്‍ വലിയ പ്രീ റിലീസ് പബ്ലിസിറ്റി നല്‍കിയില്ലെങ്കില്‍ക്കൂടി പ്രേക്ഷകശ്രദ്ധയിലേക്ക് കാര്യമായി എത്തുന്ന ചില ചിത്രങ്ങളുണ്ട്. അവര്‍ക്ക് പ്രതീക്ഷയുള്ള അണിയറപ്രവര്‍ത്തകരുടെയും താരങ്ങളുടെയും നിരയാവും അതിന് കാരണം. ധൂമമാണ് അത്തരത്തില്‍ പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളിലെത്തിയ പുതിയ ചിത്രം. ലൂസിയ, യു ടേണ്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ കന്നഡ സംവിധായകന്‍ പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാളചിത്രം, നായകനായി ഫഹദ്, കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മാണം എന്നിവയെല്ലാം ഈ പ്രോജക്റ്റ് ശ്രദ്ധ നേടിയതിന് കാരണമാണ്. ഇപ്പോഴിതാ ചിത്രം ആദ്യ ദിവസം നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 

കേരളത്തില്‍ നിന്ന് ആദ്യ ദിവസം ചിത്രം നേടിയത് 85 ലക്ഷം രൂപയാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപകാല ഫഹദ് ഫാസില്‍ ചിത്രങ്ങളെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രമാണ് ധൂമം. ഫഹദിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. 

Scroll to load tweet…

ഒപ്പം റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധായകന്‍. പ്രീത ജയരാമനാണ് ഛായാഗ്രഹണം. കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ആകാശമാന്ത, ഹെയ് സിനാമിക എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച പ്രീത പ്രശസ്ത ഛായാഗ്രാഹകന്‍ പി സി ശ്രീറാമിന്റെ അനന്തരവളുമാണ്. 

ALSO READ : '26-ാം വയസില്‍ തോന്നിയ കഥ, സിനിമയായത് 40-ാം വയസില്‍'; ധൂമം സംവിധായകന്‍ പറയുന്നു

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും | BB Talk |Bigg Boss Season 5