മൂന്നാം വാരത്തിലാണ് സീസണ്‍ 7

അവസാനിക്കാത്ത അപ്രവചനീയതയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മുഖമുദ്ര. ബിഗ് ബോസ് ഹൗസില്‍ നില്‍ക്കുന്ന മത്സരാര്‍ഥികള്‍ ചിന്തിക്കുന്നതുപോലെ ആവില്ല പുറത്ത് അവര്‍ക്കുള്ള സ്വീകാര്യത. ഷോ പുരോഗമിക്കവെ പ്രേക്ഷകരിലും ചിത്രം കൃത്യമായി മനസിലാക്കുന്നവര്‍ കുറവായിരിക്കും. അതിനാല്‍ത്തന്നെ പല എവിക്ഷനുകളും സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഞെട്ടിക്കും. അത്തരത്തില്‍ മിക്കവരെയും ഞെട്ടിച്ച എവിക്ഷന്‍ ആയിരുന്നു ആര്‍ജെ ബിന്‍സിയുടേത്. പോയിന്‍റുകള്‍ പലപ്പോഴും വളരെ കൃത്യമായി അവതരിപ്പിച്ച ബിന്‍സി പുറത്തു പോകുമ്പോള്‍ അത്ര ആക്റ്റീവ് അല്ലാത്ത പലരും ഷോയില്‍ തുടരുന്നു എന്നത് പ്രേക്ഷകര്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സീസണ്‍ 7 വിജയി ആവാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയെ പ്രവചിച്ചിരിക്കുകയാണ് ആര്‍ജെ ബിന്‍സി.

ബിഗ് ബോസില്‍ നിന്നുള്ള എവിക്ഷന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ജെ ബിന്‍സി സീസണ്‍ 7 ടൈറ്റില്‍ വിജയിയെ പ്രവചിക്കുന്നത്. ഈ സീസണില്‍ വിജയി ആവാന്‍ സാധ്യതയുള്ള രണ്ട് പേര്‍ ആരൊക്കെയാണെന്ന ചോദ്യത്തിന് ബിന്‍സി ആദ്യം പറയുന്ന പേര് അപ്പാനി ശരത്തിന്‍റേതാണ്. രണ്ടാമത് പറയുന്ന പേര് അക്ബറിന്‍റേതും.

ബിന്‍സിക്ക് ഷോയില്‍ ഏറ്റവും കൂടുതല്‍ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നത് അപ്പാനി ശരത്തിനോട് ആയിരുന്നു. എവിക്ഷന്‍ പ്രഖ്യാപനം വന്നപ്പോള്‍ ബിന്‍സി ഏറ്റവും വൈകാരികമായി യാത്ര പറഞ്ഞതും ശരത്തിനോട് ആയിരുന്നു. ഷോയില്‍ ഏറ്റവും സത്യസന്ധമായി നില്‍ക്കുന്ന മത്സരാര്‍ഥി ആരെന്ന അഭിമുഖത്തിലെ ചോദ്യത്തിനും ബിന്‍സി അപ്പാനി ശരത്തിന്‍റെ പേരാണ് പറഞ്ഞത്. ഷോയില്‍ ഏറ്റവും ഫേക്ക് ആയി നില്‍ക്കുന്നവര്‍ ആരെന്ന ചോദ്യത്തിന് അനീഷ് എന്നാണ് ബിന്‍സിയുടെ ആദ്യ മറുപടി. ഒപ്പം പറയുന്ന പേര് നെവിന്‍റേതും.

സീസണ്‍ 7 ലെ പുരുഷന്മാരായ മത്സരാര്‍ഥികളൊക്കെ മൊണ്ണകളാണെന്ന അനുമോളുടെ പരിഹാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് ബിന്‍സിയുടെ പ്രതികരണം. എന്നാല്‍ അങ്ങനെയുള്ളവര്‍ ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് പേരുടെ പേരുകള്‍ ബിന്‍സി പറയുന്നുണ്ട്. ഒനീലിന്‍റെയും ആര്യന്‍റെയും പേരുകളാണ് അത്. ആര്യന്‍ ഫിസിക്കല്‍ ടാസ്കുകളില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും മാനസികമായ ഗെയിമില്‍ പോരെന്നാണ് ബിന്‍സിയുടെ നിരീക്ഷണം. അതേസമയം ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥി ആകുമെന്ന് തോന്നിപ്പിച്ച ആളായിരുന്നു ആര്‍ജെ ബിന്‍സി. അങ്ങനെയുള്ള പലര്‍ക്കും മുന്‍ സീസണുകളില്‍ ബിഗ് ബോസ് രണ്ടാമതൊരു അവസരം കൊടുത്തിട്ടുണ്ട്. ആര്‍ജെ ബിന്‍സിയുടെ കാര്യത്തിലും അത് സംഭവിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News