മോഹൻലാലിനെ സ്വപ്‍നത്തില്‍ കണ്ട കഥ പറഞ്ഞ സായ് വിഷ്‍ണു.


ബിഗ് ബോസിലെ ഒരാളെ ആദ്യമായി കണ്ടതിനെ കുറിച്ച് സാങ്കല്‍പിക കഥ പറയാൻ മത്സരാര്‍ഥികള്‍ക്ക് ഒരു ടാസ്‍ക് നല്‍കിയിരുന്നു. എല്ലാവരും നല്ല രീതിയിലാണ് ടാസ്‍കില്‍ പങ്കെടുത്തത് എന്ന് പറഞ്ഞ് അതിനെ കുറിച്ച് മോഹൻലാല്‍ ചോദിച്ചറിഞ്ഞു. എല്ലാ മത്സരാര്‍ഥികളും അതിനെ കുറിച്ച് പറയുകയും ചെയ്‍തു. തന്നെ ആദ്യമായി കണ്ടതിനെ കുറിച്ച് സാങ്കല്‍പിക കഥ പറയാൻ മോഹൻലാല്‍ ആവശ്യപ്പെട്ടപോള്‍ സായ് വിഷ്‍ണു ഗന്ധര്‍വനെ കുറിച്ചായിരുന്നു പറഞ്ഞത്. ഗന്ധര്‍വനെ പോലെ മോഹൻലാല്‍ കടല്‍തീരത്ത് എത്തിയതിനെ കുറിച്ചാണ് സായ് പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്‍ടമുള്ള ഒരാളാണ് ഗന്ധര്‍വൻ എന്ന് മോഹൻലാലും പറഞ്ഞു.

സ്വപ്‍നത്തില്‍ കണ്ടതായിട്ടായിരുന്നു സായ് വിഷ്‍ണു കഥ പറഞ്ഞത്. ഞാൻ ഒരിക്കല്‍ ഒരു കടല്‍ത്തീരത്ത് ഇരിക്കുകയായിരുന്നു. അവിടെ നമ്മുടെ കുഞ്ഞ് ലൂക്കയെ പോലെ ഒരു മാന്ത്രിക വിളക്ക് ഉണ്ടായിരുന്നു. അതില്‍ നിന്ന് പെട്ടെന്ന് ഒരു രൂപം വന്നു. മോഹൻലാലായിരുന്നു വന്നത് എന്ന് സായ് വിഷ്‍ണു പറഞ്ഞു. ഞാൻ ഗന്ധര്‍വൻ, മാനാകാനും മയിലാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും വേണ്ട, ഞാൻ ഗഗന ചാരി എന്ന് പറഞ്ഞതായി സായ് വിഷ്‍ണു അറിയിച്ചു.

ആ രൂപം എനിക്കും ഇപ്പോഴും ഓര്‍മയുണ്ട്. ഞാൻ കുറെ സ്വപ്‍നങ്ങളുമായി ഇവിടേയ്‍ക്ക് വന്നപ്പോള്‍ ആ രൂപം തന്റെയടുത്ത് വന്ന് ഞാൻ മോഹൻലാല്‍ എന്ന് പറഞ്ഞതായും സായ് വിഷ്‍ണു അറിയിച്ചു.

എനിക്ക് ഏറ്റവും ഇഷ്‍ടമുള്ള ഒരാളാണ് ഗന്ധര്‍വൻ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.