Asianet News MalayalamAsianet News Malayalam

മണിക്കുട്ടൻ എങ്ങനെ ലോലനായിപ്പോയിയെന്ന് റിതുവിനോട് സായ് വിഷ്‍ണു

മണിക്കുട്ടനെ കുറിച്ച് ചര്‍ച്ച ചെയ്‍ത് സായ് വിഷ്‍ണുവും റിതുവും.

Sai Vishnu and Ritu talk
Author
Kochi, First Published Apr 6, 2021, 2:34 PM IST

ബിഗ് ബോസ് ഇത്തവണത്തെ സീസണിലെ കരുത്തനായ മത്സരാര്‍ഥിയാണ് മണിക്കുട്ടൻ. എന്നാല്‍ മണിക്കുട്ടൻ പഴയ പോലെയല്ല ഇപോഴെന്നാണ് സായ് വിഷ്‍ണുവിന്റെയും റിതുവിന്റെയും കണ്ടെത്തല്‍. മണിക്കുട്ടന്റെ സ്വഭാവത്തെ കുറിച്ച് സായ് വിഷ്‍ണുവും റിതുവും ചര്‍ച്ച ചെയ്യുന്നു. മണിക്കുട്ടൻ എങ്ങനെ ലോലനായിപ്പോയത് എന്ന് സായ് വിഷ്‍ണു പറഞ്ഞു. മാറിയിരുന്നാണ് സായ് വിഷ്‍ണുവും റിതുവും മണിക്കുട്ടനെ കുറിച്ച് സംസാരിക്കുന്നത്.  മണിക്കുട്ടൻ ലോലഹൃദയൻ എന്ന് റിതു മന്ത്രയും പറയുന്നു.

ഒരിടത്ത് അഭിപ്രായമൊന്നുമില്ല മണിക്കുട്ടന് എന്ന് സായ് വിഷ്‍ണു പറയുന്നു. നിലപാട് എന്ന് പറഞ്ഞ് റിതു സായ് വിഷ്‍ണുവിനെ ട്രോളുന്നു. നിലപാടില്ല മണിക്കുട്ടന് എന്ന് റിതു പറയുകയാണ്. താൻ പറയുന്ന വാക്ക് എല്ലാവരും ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് സായ് വിഷ്‍ണുവും തിരിച്ചുപറയുന്നതും ബിഗ് ബോസില്‍ കാണുന്നു. മാറിയിരുന്നു സംസാരിക്കുകയാണ് സായ് വിഷ്‍ണുവും റിതുവും. സംസാരിക്കുന്നത് എന്ത് എന്നതിനെ കുറിച്ചുള്ള ബോധമാണ് നിലപാട് എന്ന് റിതു സൂചിപ്പിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പറയുന്നത് എന്ന് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമല്ല.

എന്തായാലും മത്സരാര്‍ഥികള്‍ ചേരിതിരിഞ്ഞ് പോരാട്ടം കടുക്കുകയാണ് എന്നതിന്റെ സൂചനയാണ് റിതുവും സായ് വിഷ്‍ണുവും തമ്മിലുള്ള സംഭാഷണം.

Follow Us:
Download App:
  • android
  • ios