ഇന്നത്തെ ബിഗ് ബോസ് പൊന്ന് വിളയിക്കുന്ന മണ്ണ് എന്ന വിഷയം അടിസ്ഥാനമാക്കിയായിരുന്നു. മണ്ണ് ശേഖരിച്ച് ശില്‍പമുണ്ടാക്കുന്ന കര്‍ഷകരായി ചിലര്‍ വേഷമിട്ടു. മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരായും എത്തി. എന്നാല്‍ ഇന്ന് മണ്ണ് ശേഖരിക്കാൻ ചിലര്‍ എത്തിയപ്പോള്‍ കയ്യാങ്കളിയാകുകയും ചെയ്‍തു. പൊലീസ് ഉദ്യോഗസ്ഥയായി എത്തിയ സജ്‍ന മണ്ണ് ശേഖരിക്കാൻ എത്തിയ ഒരാളെ  തടയുകയായിരുന്നു. തുടര്‍ന്ന് സായ് വിഷ്‍ണുവും സജ്‍നയും തമ്മില്‍ കയ്യാങ്കളിയാകുകയും ചെയ്‍തു.

നോബിയും കിടിലൻ ഫിറോസും രമ്യാ പണിക്കറുമായിരുന്നു മണ്ണ് ശേഖരിക്കാൻ എത്തിയത്. അപോഴായിരുന്നു തര്‍ക്കം ഉടലെടുക്കുകയും  കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്‍തിരുന്നത്. ഡീല്‍ ഉറപ്പിക്കാൻ സജ്‍ന സായ് വിഷ്‍ണുവിനോട് പറഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ അതിന് തയ്യാറായില്ലെന്ന് സായ് വിഷ്‍ണു പറയുന്നു. രത്‍നം കടത്താൻ ശ്രമിക്കുന്ന സായ് വിഷ്‍ണുവിനെ തടയാൻ സജ്‍ന ശ്രമിച്ചു. അതിനിടയില്‍ സായ് വിഷ്‍ണു തല്ലി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് സജ്‍ന പറഞ്ഞു. താൻ കുതറിയോടാൻ മാത്രമാണ് ശ്രമിച്ചതെന്നും തനിക്ക് എതിരെ ഇങ്ങോട്ട് വരികയായിരുന്നു സജ്‍ന ചെയ്‍തത് എന്നും സായ് വിഷ്‍ണു പറഞ്ഞു.

തുടര്‍ന്നും സംഭവത്തില്‍ വലിയ തര്‍ക്കം നടന്നു. ഒരു പെണ്ണിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ് സായ് വിഷ്‍ണു ചെയ്‍തതെന്ന് സജ്‍ന പറഞ്ഞു. എന്നാല്‍ പെണ്ണ് ആണിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സായ് വിഷ്‍ണു പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ടാസ്‍ക് ഉപേക്ഷിച്ചുവെന്ന് ബിഗ് ബോസ് അറിയിച്ചു. സായ് വിഷ്‍ണുവിനെയും സജ്‍നയെയും ബിഗ് ബോസ് വിളിപ്പിച്ചു. സായ് വിഷ്‍ണുവും സജ്‍നയും വലിയ മത്സരബുദ്ധിയുള്ളവരാണ് എന്ന് ബിഗ് ബോസ് പറഞ്ഞു. എന്നാല്‍ മത്സരത്തിനിടെയുള്ള ദേഷ്യം ഒഴിവാക്കണമെന്ന് സായ് വിഷ്‍ണുവിനോട് ബിഗ് ബോസ് പറഞ്ഞു. രണ്ടുപേരും പരസ്‍പരം പ്രശ്‍നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഹസ്‍തദാനം നടത്തിപോകണമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു. തുടര്‍ന്ന് ഇരുവരും പരസ്‍പരം സ്വന്തം ഭാഗങ്ങള്‍ ന്യായീകരിക്കുകയും ഒടുവില്‍ ഹസ്‍തദാനം പേരിന് നടത്തുകയും ചെയ്‍തു.