പഴയ ക്യാപ്റ്റന്‍റെ കയ്യിൽ നിന്നും ബാറ്റൺ വാങ്ങുന്ന കാര്യം മോഹൻലാൽ പറഞ്ഞപ്പോള്‍ ബാറ്റൺ വാങ്ങും ഓണവില്ല് വാങ്ങുന്നില്ലെന്നാണ് രസകരമായി സായി പ്രതികരിച്ചത്. 

രോ ആഴ്ചയിലേയും ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്ന ടാസ്ക്കുകൾ എല്ലാം തന്നെ ബി​ഗ് ബോസ് ഹൗസിൽ ഒരു ഹരമായി മാറാറുണ്ട്. ഓരോ ആഴ്ചയും നൽകുന്ന വീക്കിലി ടാസ്ക്കിൽ നല്ല പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ ആയും ക്യാപ്റ്റൻസി ടാസ്ക്കിനായി മത്സരാർത്ഥികൾ തെരഞ്ഞെടുക്കുക. സജിന ഫിറോസ്, ഡിംപൽ, സായ് എന്നിവരാണ് ഇത്തവണ ക്യാപ്റ്റൻസിക്കായി മത്സരിക്കാനുള്ള അർഹത നേടിയത്. വാശിയേറിയ ക്യാപ്റ്റൻസി ടാസ്ക്കിന് പിന്നാലെ ഈ ആഴ്ചയിലെ ക്യാപ്റ്റനായി സായ് വിഷ്ണുവിനെ തെരഞ്ഞെടുക്കുയായിരുന്നു. 

ക്യാപ്റ്റൻസി ടാസ്ക്കിനായി ​ഗാർഡൻ ഏരിയയിൽ മൂന്ന് ടേബിളുകളും വിവിധ നിറത്തിലുള്ള കൊടികളും വച്ചിട്ടുണ്ടാകും. 
ഇതോടൊപ്പം കയറും പേപ്പറും വടികളും പശകളും തെർമോക്കോൾ ബേസും ഉണ്ടാകും. തന്നിരിക്കുന്ന സാമ​ഗ്രഹികൾ വച്ച് ഏറ്റവും കൂടുതൽ കൊടി ഉണ്ടാക്കി തെമോക്കോളിൽ വയ്ക്കുന്നവരാകും വിജയികളാകുക. കയറുകൾ കാലുകളിൽ കെട്ടിയാണ് ടാസ്ക്കിൽ പങ്കെടുക്കേണ്ടത്. ഇതായിരുന്നു ടാസ്ക്. പിന്നാലെ നടന്ന വാശിയേറിയ മത്സരത്തിൽ ഡിംപലും സായിയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ഇരുവരും ആദ്യം റ്റൈ ആയിരുന്നു. ഒമ്പത് വീതം കൊടികളാണ് ഇവർ വച്ചത്. 

പിന്നാലെ സായിയും ഡിംപലും ഒന്ന് കൂടി മത്സരിക്കുകയായിരുന്നു. പിന്നാലെ നിലവിലെ ക്യാപ്റ്റനായ ഫിറോസ് സായിയാണ് വിജയിയെന്ന് പ്രഖ്യാപിച്ചു. എന്നാൽ, കൊടിയുടെ എണ്ണത്തിൽ സായ് തന്നെയാണ്, പക്ഷേ ശരിയായ രീതിയിൽ ചെയ്തത് ഡിംപൽ എന്നാണ് മണിക്കുട്ടനും മജിസിയയും പറഞ്ഞത്. ഒടുവിൽ അല്പസമയം നീണ്ട ചർച്ചയ്ക്കൊടുവിൽ സായിയെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു. 

പഴയ ക്യാപ്റ്റന്‍റെ കയ്യിൽ നിന്നും ബാറ്റൺ വാങ്ങുന്ന കാര്യം മോഹൻലാൽ പറഞ്ഞപ്പോള്‍ ബാറ്റൺ വാങ്ങും ഓണവില്ല് വാങ്ങുന്നില്ലെന്നാണ് രസകരമായി സായി പ്രതികരിച്ചത്. ഇതുവരെ കണ്ട ക്യാപ്റ്റൻസികളും കൂടാതെ സ്വയം അനലൈസ് ചെയ്തതും ഒക്കെ വെച്ചായിരിക്കും ക്യാപ്റ്റനായിരിക്കുകയെന്ന് സായി പറയുകയുണ്ടായി. ശേഷം ഓരോ ഡ്യൂട്ടിക്കായുള്ള ലീഡര്‍മാരേയും സഹായികളേയും സായി തിരഞ്ഞെടുക്കുയുണ്ടായി.