മറ്റു മത്സരാര്‍ഥികള്‍ വളരെ വൈകാരികമായാണ് സീസണിലെ ആദ്യ 'ഡബിള്‍ എലിമിനേഷനെ' എടുത്തിരിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഇന്ന് കാത്തിരിക്കുന്നത് ഒരു സര്‍പ്രൈസ് വീക്കെന്‍ഡ് എപ്പിസോഡ്. ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന രണ്ട് മത്സരാര്‍ഥികള്‍ ഇന്ന് എലിമിനേറ്റ് ആവുമെന്ന് സൂചന നല്‍കുന്ന പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.

എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടാവും എന്ന് സംശയിച്ചുകൊണ്ടാണ് ഷോയുടെ നിരവധി ആരാധകര്‍ കമന്‍റ് ചെയ്‍തിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് പൂര്‍ണ്ണമായി കണ്ടവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. എപ്പിസോഡ് അവസാനിക്കും മുന്‍പ് നാളെ (ഞായറാഴ്ച) താന്‍ ഒരു തമാശ കാണിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ബിഗ് ബോസും മോഹന്‍ലാലും ചേര്‍ന്നു നടത്തുന്ന പ്രാങ്ക് ആയിരിക്കും ഈ 'പുറത്താക്കല്‍' എന്ന രീതിയിലാണ് പ്രേക്ഷകരില്‍ പലരുടെയും കമന്‍റുകള്‍. അതേസമയം രണ്ടില്‍ ഒരാള്‍ ശരിക്കും പുറത്തായേക്കാം എന്ന് അഭിപ്രായപ്പെടുന്നവരും അവരില്‍ ഉണ്ട്.

എന്നാല്‍ മറ്റു മത്സരാര്‍ഥികള്‍ വളരെ വൈകാരികമായാണ് സീസണിലെ ആദ്യ 'ഡബിള്‍ എലിമിനേഷനെ' എടുത്തിരിക്കുന്നത്. അഡോണിയുടെയും സന്ധ്യയുടെയും പുറത്താകലില്‍ കരയുന്ന നോബിയെയും ഡിംപലിനെയും പ്രൊമോ വീഡിയോയില്‍ കാണാം. ഏതായാലും ഈ 'എലിമിനേഷന്‍റെ' സത്യാവസ്ഥ അറിയണമെങ്കില്‍ എപ്പിസോഡ് എത്തുംവരെ കാത്തിരിക്കേണ്ടിവരും. 

YouTube video player