സന്ധ്യ മനോജിനെ പോലെ ചെയ്യാൻ വേറാളുടെ കല് കടമെടുക്കാമോയെന്ന് മണിക്കുട്ടൻ.

ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുംതോറും രൂക്ഷമായ മത്സരമാകുകയാണ്. ബിഗ് ബോസിലെ മത്സരാര്‍ഥികള്‍എല്ലാവരും സ്വന്തം കഴിവ് പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. അഭിപ്രായഭിന്നതകളാല്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങളുമുണ്ടാകാറുണ്ട്. യോഗ ഇൻസ്‍ട്രക്ടറും നര്‍ത്തകിയുമായ സന്ധ്യാ മനോജ് തന്റെ ശരീരം അനായാസേന വളയ്‍ക്കുന്നത് ബിഗ് ബോസില്‍ കണ്ടതാണ് ചര്‍ച്ചയാകുന്നത്. തനറെ ശരീരം വളരെ ഫ്ലക്സിബിളായിട്ടാണ് സന്ധ്യാ മനോജൻ പല ആസനങ്ങള്‍ക്കായി രൂപപ്പെടുത്തുന്നത്. മറ്റുള്ള മത്സരാര്‍ഥികള്‍ സന്ധ്യാ മനോജിനെ പോലെ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുന്നതും കാണാം.

നോബിയെ സന്ധ്യാ മനോജ് പഠിപ്പിക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ തടി കൂടിയ നോബിക്ക് തന്റെ ശരീരം വഴങ്ങുന്നില്ല. സന്ധ്യാ മനോജ് വ്യത്യസ്‍തമായ രീതിയില്‍ അനായാസേന ശരീരം മാറ്റുന്നതും കാണം. ഈ അടവ് കാണിക്കാൻ സ്വന്തം കാലിന് പകരം എവിടുന്നെങ്കിലും കടം എടുക്കാമോ എന്നായിരുന്നു സന്ധ്യാ മനോജിനെ പോലെ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട മണിക്കുട്ടന്റെ കമന്റ്. ഞാൻ ഒരു കാലും മണിക്കുട്ടൻ ഒരു കാലും ഉപയോഗിച്ചോവെന്ന് ഡിംപലും പറഞ്ഞു. എന്തായാലും യോഗ- നൃത്ത രംഗത്തെ സന്ധ്യാ മനോജിന്റെ വൈഭവം പ്രകടമാക്കുന്നതുമാണ് വീഡിയോ.

ഒഡിസിയില്‍ മലയാളികളുടെ അഭിമാനമാണ് സന്ധ്യാ മനോജ്.

മലേഷ്യയില്‍ ഭര്‍ത്താവിന്റെ യോഗാസ്‍കൂളില്‍ വെച്ച് യോഗയും ഒഡീസിയും സംയോജിപ്പിച്ചുള്ള കലയില്‍ സന്ധ്യാ മനോജ് പരിശീലനം നല്‍കുന്നുമുണ്ട്.