ബിഗ് ബോസ് മലയാളം സീസൺ 7 വിജയി ആയ അനുമോൾ നിരന്തരം കള്ളങ്ങൾ പറയുന്ന ആളാണെന്ന് സഹ മത്സരാർത്ഥിയായിരുന്ന ശാരിക കെബി. കപ്പ് നേടാൻ യോഗ്യതയുള്ള മത്സരാർത്ഥി ആയിരുന്നില്ല അനുമോളെന്നും ഒരു അഭിമുഖത്തിനിടെ ശാരിക പറഞ്ഞു. 

ഇത്തവണത്തെ ബിഗ്ബോസ് മലയാളം മൽസരാർത്ഥികളിൽ ഒരാളായിരുന്നു അവതാരകയായ ശാരിക കെ ബി. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിട്ട ശാരികയ്ക്ക് പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് വ്യക്തതയോടെ അവതരിപ്പിക്കാനും, ആവശ്യാനുസരണം ഇടപെടാനുമൊക്കെയുള്ള ശാരികയുടെ കഴിവിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. ബിഗ്ബോസിനു ശേഷം ഷോയെക്കുറിച്ചും അതിലേക്കു വരാനുള്ള കാരണങ്ങളെക്കുറിച്ചും സഹ മത്സരാർത്ഥികളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ശാരിക. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കപ്പ് നേടാൻ യോഗ്യതയുള്ള മൽസരാർത്ഥി ആയിരുന്നില്ല അനുമോളെന്ന് ശാരിക പറയുന്നു. ''അനുമോൾ ഒരുപാട് കള്ളത്തരങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നൊരാളാണ്. ജിസേൽ കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കിൽ അനുമോളും കാണിച്ചിട്ടുണ്ടെന്ന് പറയേണ്ടി വരും. പാചകം അറിയില്ലെന്ന് അനു പറഞ്ഞത് പച്ചകള്ളമല്ലേ. പല പാചക പരിപാടികളിലും പങ്കെടുത്തിട്ടും ബിഗ് ബോസ് ഹൗസിൽ വന്നിരുന്ന് പച്ചയ്ക്ക് തർക്കിക്കുകയാണ് അനു ചെയ്തത്. വീട്ടിൽ പോലും അടുക്കളയിൽ കയറാറില്ല. ഇവിടെ വന്നാണ് പഠിച്ചത് എന്നൊക്കെ പറയുന്നു. എങ്ങനെ പറയാൻ തോന്നുന്നു. ഇൻഡസ്ട്രിയിൽ നിൽക്കുന്നൊരാളല്ലേ? അഖിൽ മാരാർ പറഞ്ഞതുപോലെ നാണം കെട്ടും പണം നേടിനാൽ നാണക്കേട് ആ പണം മാറ്റിടും എന്നാണല്ലോ. അങ്ങനെ മാറ്റട്ടെ.

അനീഷിനെ ജനങ്ങൾ ഓർത്തിരിക്കുന്നുണ്ട്

ബിഗ് ബോസിൽ പോയാൽ എല്ലാവർക്കും കപ്പ് കിട്ടില്ലെന്ന് എനിക്ക് അറിയാം. പിന്നെ എന്തിന് അസൂയ വരണം. ആ ഷോ എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ പോയത്. എന്റെ നാത്തൂന്റെ നിർബന്ധപ്രകാരമാണ് അതിലേക്ക് അപ്ലൈ ചെയ്തത്. അഖിൽ മാരാരുടെ സീസണിൽ അവസരം കിട്ടിയാൽ മതിയായിരുന്നുവെന്ന് ഞാൻ ആലോചിച്ച് പോയി. ശോഭ അടക്കം ക്വാളിറ്റിയുള്ള ഒരുപാട് മനുഷ്യർ ആ സീസണിൽ പങ്കെടുത്തിരുന്നു. ഈ സീസണിൽ അങ്ങനൊരാളില്ല. ഈ സീസൺ അവലോകനം ചെയ്യുമ്പോൾ പുലികളെന്ന് പറയാവുന്ന ആരാണുള്ളത്. അനീഷിനെ ജനങ്ങൾ ഓർത്തിരിക്കുന്നുണ്ട്. നെവിനേയും എനിക്ക് ഇഷ്ടമാണ്'', ശാരിക അഭിമുഖത്തിൽ പറഞ്ഞു.

YouTube video player