തമാശയ്ക്ക് തുടങ്ങിയ സംഗതി പോകെപ്പോലെ സീരിയസ് ആവുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 7 രണ്ടാം ദിനവും ഹൗസ് ഫുള്‍ എനര്‍ജിയില്‍. ഏഴിന്‍റെ പണി എന്ന ടാഗ് ലൈനോടെ എത്തിയിരിക്കുന്ന പുതിയ സീസണിന്‍റെ ലോഞ്ച് എപ്പിസോഡോടെ തന്നെ എത്തരത്തിലുള്ളതാവും ഈ സീസണ്‍ എന്ന സൂചന പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു. അതിന് സമാനമായ കോണ്ടെന്‍റ് ആണ് ഓരോ ദിനവും മത്സരാര്‍ഥികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അനുമോള്‍ക്കും ഷാനവാസിനും ഇടയിലുണ്ടായ ഒരു തര്‍ക്കമായിരുന്നു ഇന്നത്തെ എപ്പിസോഡിലെ ഒരു പ്രധാന സംഭവം. തമാശയ്ക്ക് തുടങ്ങിയ സംഗതി പോകെപ്പോലെ സീരിയസ് ആവുകയായിരുന്നു.
തനിക്ക് കഴുത്ത് വേദനയാണെന്ന് പറഞ്ഞ് അപ്പാനി ശരത്ത് എത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അത് കിടന്നതിന്‍റെ ആയിരിക്കുമെന്നും ചൂട് പിടിച്ചാല്‍ മതിയെന്നുമായിരുന്നു അനുമോളുടെ മറുപടി. അത് പോര മരുന്ന് കഴിക്കണമെന്ന് അവിടെ ഉണ്ടായിരുന്ന ഷാനവാസും പറഞ്ഞു. ഇത്തരം വേദനകള്‍ പലപ്പോഴും തനിയെ മാറാറുണ്ടെന്നായിരുന്നു ഷാനവാസിന്‍റെ പ്രതികരണം. പിന്നെ എന്തിനാണ് ഡോക്ടര്‍മാര്‍ മരുന്ന് കുറിച്ച് കൊടുക്കുന്നതെന്നും ഷാനവാസ് ചോദിച്ചു. അത് വെറുതെ കുറിച്ച് കൊടുക്കുന്നതാണെന്നായിരുന്നു അനുമോളുടെ മറുപടി. എന്നാല്‍ വെറുതെ പറഞ്ഞ ഈ സംഭാഷണം ഡോക്ടര്‍മാരെ അവഹേളിക്കലാണെന്ന് ചൂണ്ടിക്കാട്ടി ഷാനവാസ് ഉറക്കെ അത് പറയാന്‍ ആരംഭിച്ചതോടെ ആദ്യം തര്‍ക്കിച്ചുനിന്ന അനുമോള്‍ കരഞ്ഞുകൊണ്ട് അവിടം വിടുന്നതാണ് പ്രേക്ഷകര്‍ കണ്ടത്.
പെട്ടെന്ന് കരച്ചില്‍ വരുന്നയാളാണ് താനെന്ന് അനുമോള്‍ നേരത്തേ പറഞ്ഞിരുന്നു. അത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും. കരയില്ലെന്ന് പറഞ്ഞ ആള്‍ കരഞ്ഞല്ലോ എന്ന് ഷാനവാസ് അപ്പോള്‍ പറയുന്നുണ്ടായിരുന്നു. ഏറെക്കാലമായി സൗഹൃദമുള്ളവരാണ് ഷാനവാസും അനുമോളും. തമാശയ്ക്ക് ഷാനവാസ് ആരംഭിച്ച ഒരു കാര്യം കൈവിട്ട് സീരിയസ് ആവുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ പിന്നെ കണ്ടത്. ഒറ്റയ്ക്ക് മാറിയിരുന്ന് കരയാന്‍ ആരംഭിച്ച അനുമോളുടെ അടുത്തേക്ക് എത്തിയ ഷാനവാസ് അനുമോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ആദ്യം അനുമോളോടും പിന്നീട് അവിടേക്ക് എത്തിയ മറ്റുള്ളവരോടും. സാക്ഷിയായ അപ്പാനി ശരത്തും അവിടേക്ക് എത്തി അനുമോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്ന് വ്യക്തമാക്കാന്‍ ഷാനവാസ് ശ്രമിച്ചെങ്കിലും അത് തമാശയാണെന്ന് തോന്നിയില്ലെന്ന് അക്ബര്‍ അടക്കമുള്ളവര്‍ പറയുന്നുണ്ടായിരുന്നു.

