ആര്യനെ നോമിനേറ്റ് ചെയ്തത് ആദില ആണോ എന്നാണ് ഷാനവാസിന് അറിയേണ്ടത്. ഇക്കാര്യം പറഞ്ഞ് ആദിലയും ഷാനവാസും തമ്മില്‍ വലിയ തര്‍ക്കമായി. ഇടയില്‍ നൂറയും ഷാനവാസിനെതിരെ സംസാരിക്കുന്നുണ്ട്. മെയിൽ ഷോവനിസ്റ്റാണ് ഷാനവാസ് എന്നും ആദില ആരോപിച്ചു. 

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് ആദില- നൂറയും ഷാനവാസും. മൂവരും തമ്മിലുള്ള കോമ്പോ ഏറെ ശ്രദ്ധേയവുമാണ്. ഇതിന്റെ പേരിൽ പെങ്ങളൂട്ടി പാസം എന്ന് പറഞ്ഞ് ഷാനവാസിനെതിരെ പരിഹാസങ്ങളും ഉയർന്നിട്ടുണ്ട്. എന്നാലിതൊന്നും ഇവരെ ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ ബന്ധങ്ങൾക്കിടയിലൊരു വിള്ളൽ വീഴുകയാണ്. കഴിഞ്ഞ ദിവസം ആദില ഷാനവാസിനെ നോമിനേറ്റും ചെയ്തിരുന്നു. നോമിനേഷനുമായി ബന്ധപ്പെട്ട് ഷാനവാസും ആദിലയും തമ്മിൽ കൊമ്പുകോർത്തിരിക്കുകയും ചെയ്തു.

ആര്യനെ നോമിനേറ്റ് ചെയ്തത് ആദില ആണോ എന്നാണ് ഷാനവാസിന് അറിയേണ്ടത്. "ഞാൻ വേറൊരാളെയാണ് നോമിനേറ്റ് ചെയ്തത്. അതാരെന്നത് ഇയാളോട് പറയേണ്ട കാര്യം എനിക്കില്ല. വിശ്വാസം ഇല്ലല്ലോ", എന്നാണ് ആദില പറയുന്നത്. ഇത് ഷാനവാസിനെ ചൊടിപ്പിക്കുകയും ചെയ്തു.

"നീ ഇപ്പോ എന്നോട് പറഞ്ഞ കള്ളം ഇല്ലേ. അത് നീ കുറച്ചു നാളായി കളിച്ചു കൊണ്ടിരിക്കുന്നുണ്ട്. നീയൊക്കെ വെയ്റ്റ് ചെയ്യ്. സമയമുണ്ട്. എന്റെ മനസിൽ കൊണ്ടു നടന്ന ഇമോഷൻസിനെ മുതലെടുത്തവരാണ്. പച്ചക്കള്ളം ആണ് ഇവര് പറയുന്നത്. നിന്റെ നാടകം പൊളിഞ്ഞു. ഇനി കൂടുതൽ എന്റെ മുന്നിൽ കിടന്ന് കളിക്കണ്ട. വെയ്റ്റ് ചെയ്യ് നീയൊക്കെ. വയറ് നിറച്ച് തരുന്നുണ്ട്", എന്നാണ് ആക്രോശത്തോടെ ഷാനവാസ് ആദിലയോട് പറയുന്നത്.

ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ, "എന്നെങ്കിലും ഇക്കാര്യം മനസിലാക്കും. അന്ന് ഇയാൾക്ക് കുറ്റബോധം ഉണ്ടാകും. ഒരാളെ കിട്ടിയപ്പോൾ മറ്റുള്ളവരെ ഒഴിവാക്കുന്ന പരിപാടിയാണിത്", എന്ന് നൂറ ഇടയിൽ പറയുന്നുണ്ട്. ഇതിടയിൽ ഷാനവാസിന്റെ എടീ, പോടീ വിളിക്കെതിരെയും ആദില രം​ഗത്ത് എത്തി.

"എടീ, പോടീ എന്ന് വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ മെയിൽ ഷോവനിസം ഇവിടെ അല്ല പുറത്ത് കാണിച്ചാൽ മതി", എന്ന് ആദില പറയുന്നു. "നീയൊക്കെ ഏത് തരമാണെന്നത് ഇപ്പോഴെനിക്ക് മനസിലായി. നിങ്ങള് പറയുന്നത് ശരിയാണെന്ന് എല്ലാവരും വിചാരിക്കട്ടെ. ഇവിടെയുള്ള മൂന്ന് നാല് ആൾക്കാരല്ലല്ലോ ഞാൻ മെയിൽ ഷോവനിസ്റ്റ് ആണെന്ന് തീരുമാനിക്കുന്നത്", എന്ന് ഷാനവാസും പറഞ്ഞു.

"ഏത് തരം. നിങ്ങള് എന്താ ഉദ്ദേശിക്കണത്. ഞാൻ ക്യാപ്റ്റനായപ്പോൾ ഭരിക്കാൻ വന്നല്ലോ. പെണ്ണുങ്ങളായാലൊരു ഭരണം. ഞാനും അനീഷ് ഏട്ടനുമായി സംസാരിക്കുമ്പോൾ വാല് പോലെ വരുവ സംസാരിക്കാൻ. നാണമില്ലാതെ. നാണമില്ലാത്തവർ", എന്നും നൂറയോടായി ആദില പറയുന്നുണ്ട്. ഈ പ്രശ്നം എന്തായാലും വരും ദിവസങ്ങളിലും ചർച്ചയാകാൻ സാധ്യതയുണ്ട്. മാത്രമല്ല അടുത്ത നോമിനേഷനിൽ ഷാനവാസിനെ നൂറയും നോമിനേറ്റ് ചെയ്തേക്കാം.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്