ബിഗ് ബോസ് മലയാളം സീസൺ 8 ൽ ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആസിഫ് മോശം പദപ്രയോഗം നടത്തിയത് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ സഹമത്സരാര്‍ഥികളെ പ്രൊവോക്ക് ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മത്സരാര്‍ഥിയാണ് ആസിഫ്. തന്‍റെ ഭാഗം ഊര്‍ജ്ജസ്വലതയോടെ അവതരിപ്പിക്കാനും എതിരാളിയെ നിഷ്പ്രയാസം അടിച്ചിരുത്താനും ആസിഫിന് പലപ്പോഴും സാധിക്കാറുണ്ട്. എന്നാല്‍ ആവേശം കൂടുമ്പോള്‍ മോശം പദപ്രയോഗങ്ങളും ഒപ്പം വരും എന്നതാണ് ആസിഫ് നേരിടുന്ന പ്രതിസന്ധി. എന്നാല്‍ വിക്കിയും രാഹുലും അടക്കമുള്ള ഹൗസിലെ സൗഹൃദങ്ങള്‍ പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആസിഫിന്‍റെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അതിന് സാധിക്കാതെപോയ ഒരു സന്ദര്‍ഭം ഹൗസില്‍ ഇന്നലെ ഉണ്ടായി.

ഷിജിനും കൊമ്പനുമായി വാക്കുതർക്കം നടക്കുന്നതിനിടയിലായിരുന്നു ഇത്. അടുക്കളയിൽ നിന്നും ഭക്ഷണം മോഷ്ഠിക്കുന്നതിനെപ്പറ്റി പറയുകയായിരുന്നു കൊമ്പനും ഷിജിനും. എല്ലാവർക്കും വിശപ്പുണ്ടെന്നും എന്നാൽ മോഷ്ഠിച്ച് കഴിക്കുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യുന്നവരെ കള്ളൻ എന്നാണ് വിളിക്കേണ്ടതെന്നും ഇരുവരും പറയുകയുണ്ടായി. ഇത് കേട്ടെത്തിയ ആസിഫിന് അതത്ര പിടിച്ചില്ല. താൻ മാത്രമല്ല കള്ളനെന്നും ഈ വീട്ടിലുള്ള എല്ലാവരും കള്ളന്മാരാണെന്നും ആസിഫ് പറഞ്ഞു. അതോടൊപ്പം മറ്റൊരു മോശം വാക്ക് കൂടി ആസിഫ് അവിടെ ഉപയോഗിച്ചു. അത് കേട്ടതും കൊമ്പൻ പൊട്ടിത്തെറിച്ചു. ഇത്രയധികം ആളുകൾ കാണുന്ന ഒരു ഷോ, അമ്മമാരും കുട്ടികളും ഉൾപ്പടെ കാണുന്ന ഒരു ഷോയില്‍ ദേഷ്യം വരുമ്പോള്‍ എന്തും വിളിച്ച് പറയാൻ പറ്റില്ലെന്ന് കൊമ്പൻ തുറന്നടിച്ചു. ഒപ്പം ഷിജിനും വിമര്‍ശനവുമായെത്തി.

ആസിഫ് തന്നാലാവും വിധം സംഭവിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഏല്‍ക്കാതെപോയി. ഷിജിനും കൊമ്പനും ആസിഫിന് നേരെ പൊട്ടിത്തെറിക്കുന്നതാണ് കണ്ടത്. വായിൽ നിന്ന് വരുന്നത് നിയന്ത്രിച്ചില്ലെകിൽ ആളുകൾ എടുത്ത് പെരുമാറുമെന്നും വീട്ടിലെ സ്ലാങ് അല്ല ഒരു ഷോയിൽ വരുമ്പോൾ പ്രകടപ്പിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. പറഞ്ഞത് തെറ്റാണെ ന്ന് ബോധ്യപ്പെട്ട ആസിഫ് പിന്നീട് എങ്ങനെയെങ്കിലും ഈ സംഭവമൊന്ന് ഒതുക്കുന്നത് സംബന്ധിച്ച ആലോചനയിലായി. താൻ ഡബിൾ മീനിംഗ് അല്ല ഉദ്ദേശിച്ചതെന്നും ആസിഫ് പറഞ്ഞു. പിന്നാലെ ആസിഫിനെ ആശ്വസിപ്പിക്കാനും കാര്യങ്ങള്‍ കോമ്പ്രമൈസ് ആക്കാനും രാഹുല്‍ ഈശ്വര്‍ എത്തി. എന്നാല്‍ ആസിഫിന്‍റെ ഭാഗം ന്യായീകരിക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ കൊമ്പനും ഷിജിനും ചേര്‍ന്ന് കെട്ടുകെട്ടിച്ചു. ആസിഫ് മോശം പറഞ്ഞതിനെ ന്യായീകരിക്കരുതെന്നായിരുന്നു കൊമ്പന്‍റെ വാക്കുകള്‍. അതോടെ രാഹുല്‍ ആ വിഷയം അവിടെ നിര്‍ത്തി. ആസിഫിന് മിക്കപ്പോഴും രക്ഷകനാവാറുള്ള വിക്കി ഇക്കുറി നിശബ്ദമായിരുന്നു എന്നതും ശ്രദ്ധേയം. പറഞ്ഞത് മോശമാണെന്ന് വിപിനും പറഞ്ഞു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ചര്‍ച്ചയാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming