ആ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് ഞാൻ രണ്ട് ഉമ്മകൾ കൊടുത്തു- ഒന്ന് ആസിഫിനും ഒന്ന് നേഹയ്ക്കും. അത് വെറുമൊരു സ്നേഹപ്രകടനമായിരുന്നില്ല.
നാടകീയമായ മുഹൂർത്തങ്ങൾക്കാണ് കഴിഞ്ഞ ദിവസം ബിഗ്ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. താഷിയോടുള്ള നേഹയുടെ അടുപ്പത്തെക്കുറിച്ച് സംസാരിക്കാൻ നേഹയുടെ മാതാപിതാക്കൾ നേരിട്ട് ബിഗ് ബോസ് വേദിയിൽ എത്തിയിരുന്നു, ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തു വന്നിരിക്കുകയാണ് ഈ സീസണിലെ മൽസരാർത്ഥികളിൽ ഒരാളായ ശ്രീലക്ഷ്മി അറക്കൽ.
''ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞുപോയി. എനിക്ക് നേഹയെ അറിയാം, അവൾ കുടുംബത്തെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ആ കുടുംബത്തിന് അവളോടുള്ള സ്നേഹവും എനിക്ക് നന്നായറിയാം. പക്ഷേ ഇന്ന് നടന്ന കാര്യങ്ങളൊക്കെ കണ്ടപ്പോൾ സത്യത്തിൽ ഹൃദയം തകരുന്നതുപോലെ തോന്നി. ആദ്യമായിട്ടാണ് എനിക്ക് മോഹൻലാൽ സാറിനോട് ഇത്രയധികം ആദരവും നന്ദിയും തോന്നുന്നത്. രണ്ട് പക്ഷത്തെയും പിന്തുണയ്ക്കാനും അവരുടെ വികാരങ്ങൾ മനസിലാക്കാനും കാര്യങ്ങൾ കൈവിട്ടുപോകാതെ ചേർത്തുപിടിക്കാനും അദ്ദേഹം പരമാവധി ശ്രമിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എങ്കിലും, അതൊക്കെ കണ്ടപ്പോൾ മനസിന് വലിയൊരു വിഷമം. ഞാൻ ഇപ്പോഴും ആ വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിൽ, നേഹയുടെ മാതാപിതാക്കളുടെ വികാരങ്ങളുടെ ആഴവും തീവ്രതയും അവളെ മനസിലാക്കാൻ തീർച്ചയായും ശ്രമിക്കുമായിരുന്നു. ഈ വൈകാരിക നിമിഷങ്ങൾക്കിടയിൽ അവൾക്ക് മനസിലാക്കാൻ പറ്റാതെ പോയ ചില കാര്യങ്ങൾ കാണിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിച്ചേനെ. എന്റെ മനസിലുണ്ടായിരുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞതിന് ആസിഫിനോട് എനിക്ക് കടുത്ത സ്നേഹം തോന്നുന്നുണ്ട്. എന്റെ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഞാൻ നേഹയെയും ആസിഫിനെയും സ്നേഹിക്കുന്നത്. അതുകൊണ്ടുതന്നെ, എന്റെ മനസിലുള്ള അതേ വികാരങ്ങൾ ആസിഫ് പറയുമ്പോൾ നെഞ്ചിലൊരു കനത്ത ഭാരം വന്നുനിറയുന്നതുപോലെ തോന്നും. വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റാത്തത്ര സങ്കടമുണ്ട്.
ആ വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് ഞാൻ രണ്ട് ഉമ്മകൾ കൊടുത്തു- ഒന്ന് ആസിഫിനും ഒന്ന് നേഹയ്ക്കും. അത് വെറുമൊരു സ്നേഹപ്രകടനമായിരുന്നില്ല. ഹൃദയം നിറഞ്ഞ് നൽകിയതായിരുന്നു. കപടതയില്ലാത്ത സ്നേഹത്തിൽ നിന്നാണ് അത് വന്നത്, ആ വീട്ടിൽ നിന്നിറങ്ങിയ ശേഷവും ആ സ്നേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ടാവും ഈ കാര്യങ്ങളൊക്കെ ഇത്രയധികം അലട്ടുന്നത്. നേഹയുടെ മനസിലൂടെ ഇപ്പോൾ എന്തൊക്കെയാവും കടന്നുപോകുന്നുണ്ടാവുക എന്ന് എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഈ ഒരു സമയത്ത് അവളുടെ അടുത്തിരിക്കാനും കൈകൾ ചേർത്തുപിടിച്ച്, ഈ സങ്കടങ്ങളെല്ലാം നേരിടാൻ അവളെ സഹായിക്കാനും സാധിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചുപോകുകയാണ്. വിക്കിയും ശശിയും അവളുടെ കൂടെ ഉറച്ചുനിൽക്കുമെന്നും, അവളെ വൈകാരികമായി സംരക്ഷിക്കുമെന്നും, ഈ നിമിഷത്തിൽ അവൾക്ക് ധൈര്യം നൽകുമെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എല്ലാറ്റിലുമുപരി നേഹ അർഹിക്കുന്ന സ്നേഹവും കരുതലും ആശ്വാസവും അവൾക്ക് തിരികെ കിട്ടട്ടെ. ഇന്ന് ഞാൻ ഇതൊക്കെ പുറത്തുനിന്ന് കാണുകയാണ്. പക്ഷേ എന്റെ മനസ് ഇപ്പോഴും ആ വീട്ടിനുള്ളിൽ തന്നെയാണ്... എന്റെ ആളുകൾക്കൊപ്പം!'', ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.




