ബിഗ് ബോസ് ഷോയിലെ മാസ് എവിക്ഷന് ശേഷം താൻ വലിയ മാനസിക ആഘാതത്തിലാണെന്ന് ശ്രീലക്ഷ്മി അറക്കൽ.

ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷമുള്ള ജീവിതാവസ്ഥ പങ്കുവെച്ച് ശ്രീലക്ഷ്മി അറക്കൽ. മാസ് എവിക്ഷൻ തനിക്ക് വലിയ ഷോക്കായിരുന്നു എന്നും ഇപ്പോഴും ആ ലോകവും ഈ ലോകവും തമ്മിൽ വേർതിരിക്കാൻ പറ്റുന്നില്ലെന്നും ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കുളിക്കാനോ കിടന്നിടത്ത് നിന്ന് എഴുന്നേൽക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു എന്നും ഒരു ദിവസം ഭക്ഷണം പോലും കഴിച്ചില്ലെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തി.

''ബിഗ് ബോസ് വീട്ടിൽ നിന്ന് ഞാൻ ഇറങ്ങിയതിനു ശേഷം നിരവധി പേർ എന്നെ വിളിക്കുകയും മേസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്കൊന്നും മറുപടി നൽകാൻ പോലും കഴിഞ്ഞിട്ടില്ല. വളരെ കുറച്ചുപേരെ മാത്രമാണ് ഇതിനിടെ നേരിൽ കണ്ടത്. ഞാൻ വലിയൊരു ഷോക്കിലായിരുന്നു. ‌ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്ത അവസ്ഥയായിരുന്നു. എനിക്ക് ആ ലോകവും ഈ ലോകവും തമ്മിൽ വേർതിരിക്കാൻ പറ്റുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. മെസേജുകൾ വരുമ്പോൾ അതിന് മറുപടി കൊടുക്കാൻ തോന്നുന്നില്ല. അതാണ് ഒന്നും പറയാത്തത്.

കുളിക്കാനോ കിടന്നിടത്തു നിന്ന് എഴുന്നേൽക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു. ഇന്നത്തെ ദിവസം ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. ആരോടും ദേഷ്യമുള്ളതുകൊണ്ടോ എനിക്ക് ജാഡ ഉള്ളതു കൊണ്ടോ അല്ല. പെട്ടെന്നുള്ള മാസ് എവിക്ഷൻ ഭയങ്കര ഷോക്ക് ആയിപ്പോയി. ഇറങ്ങി വന്നപ്പോഴും ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. എല്ലാവരെയും പതിയെപ്പതിയെ ഞാൻ വിളിക്കും. എല്ലാവരെയും കാണാൻ വരും. ആരും എന്നെപ്പറ്റി മോശമൊന്നും വിചാരിക്കരുത്. എന്റെ മനസ് ഒട്ടും ഓക്കെയല്ല, ഓക്കെ ആയതിനു ശേഷം എല്ലാവരിലേക്കും എത്തും'', എന്നാണ് ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming