ബിഗ് ബോസ് ഓരോ ദിവസം കഴിയുന്തോറും മത്സരം കടുക്കുകയാണ്.  ഓരോ ആഴ്‍ചയിലെയും നോമിനേഷനും ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതുമൊക്കെയാണ് ബിഗ് ബോസ് ചര്‍ച്ചയാകുകയാണ്. വിവാദങ്ങളുമുണ്ടാകുന്നുണ്ട്. ജയിലില്‍ പോകേണ്ടത് ആരെയാണെന്നും തെരഞ്ഞെടുക്കുന്നു. മത്സരാര്‍ഥികള്‍ ചര്‍ച്ച ചെയ്‍താണ് ഓരോ തെരഞ്ഞെടുക്കുന്നത്. ഇന്ന് ക്യാപ്റ്റൻ  സ്ഥാനത്തേയ്‍ക്കുള്ള മത്സരവും ഉണ്ടായേക്കും.

ജയിലില്‍‌ പോകാൻ ഒരു കുഴപ്പവുമില്ല എന്ന് മിഷേല്‍ പറയുന്നു. കാരണം കഞ്ഞി, പയറ്, മാങ്ങാ അച്ചാറ് എല്ലാം ലഭിക്കുമെന്ന് മിഷേല്‍ പറയുന്നു. ആ വാക്ക് വളരെ മോശമായി പോയിയെന്ന് റിതു പ്രമോയില്‍ പറയുന്നു. ആരെക്കുറിച്ചാണ് ഇത് പറയുന്നത് എന്ന് ഇന്ന് എപ്പിസോഡ് കാണുമ്പോഴാണ് അറിയുക. ഞങ്ങള്‍ മൂന്ന് പേരാണ് ഉടക്കിയതെന്ന് ഫിറോസ് ഖാൻ പറയുന്നു. എനിക്ക് അതിനപ്പുറം ആരെയും പറയാൻ പറ്റുന്നില്ലെന്ന് ഭാഗ്യലക്ഷ്‍മിയും പറയുന്നതായി കാണാം.

മാനുഷിക പരിഗണന കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത് എന്ന് മണിക്കുട്ടനും പറയുന്നു.

ബിഗ് ബോസില്‍ ഒറ്റപ്പെട്ട് പൊട്ടിക്കരയുന്ന സൂര്യയെയും പ്രമോയില്‍ കാണാം.