ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രം​ഗങ്ങളാൽ മുന്നോട്ട് പോകുകയാണ്. ഹൗസിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു ബി​ഗ് ബോസിൽ നിന്നുമുള്ള മണിക്കുട്ടന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഇപ്പോഴിതാ മണിക്കുട്ടൻ വീണ്ടും ഹൗസിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. താരം തിരിച്ചെത്തിയതിൽ ബി​ഗ് ബോസിനോട് നന്ദി പറയുകയാണ് സൂര്യ. 

മണിക്കുട്ടൻ തിരിച്ചെത്തിയപ്പോൾ എല്ലാവരും അങ്ങോട്ടു പോയി സ്വീകരിച്ചപ്പോൾ സൂര്യ ചുമരിനോട് ചേർന്ന് നിൽക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടൻ അടുത്തേക്ക് പോകുകയും സൂര്യയെ കെട്ടിപ്പിടിക്കയും ചെയ്തു. പിന്നാലെ സീക്രട്ട് റൂമിലായിരുന്നിരിക്കും മണി നിന്നിരുന്നതെന്ന് സൂര്യ ഫിറോസിനോട് ചോദിക്കുന്നുണ്ട്. മൂന്ന് ദിവസം ആയതുകൊണ്ട് അതാകാനാണ് സാധ്യതയെന്നാണ് ഫിറോസ് നൽകിയ മറുപടി. 

തുടർന്നാണ് സൂര്യ ബി​ഗ് ബോസിനോട് നന്ദി അറിയിച്ചത്. ''എത്ര നന്ദി പറഞ്ഞാലും തീരില്ല ബി​ഗ് ബോസ്. ഒരുപാട് നന്ദി. ഞാൻ ഒത്തിരി ആ​ഗ്രഹിച്ചതാണ് മണിക്കുട്ടൻ തിരിച്ച് വരണമെന്നത്. ശരിക്കും ഒരുപാട് നന്ദി'' എന്നായിരുന്നു സൂര്യയുടെ വാക്കുകൾ. അതേസമയം മണിക്കുട്ടന്‍ തിരിച്ചെത്തിയതില്‍ പേടി ഉണ്ടെന്നും സൂര്യ പറയുന്നു. പാവക്ക് മണിക്കുട്ടനെന്ന പേര് നല്‍കിയത് ഏത് തരത്തില്‍ എടുത്തിട്ടുണ്ടാകും എന്നതായിരുന്നു അതിന് കാരണമായി സൂര്യ പറഞ്ഞത്. അതില്‍ നല്ല ടെന്‍ഷന്‍ ഉണ്ട്. നല്ല രീതിയില്‍ തന്നെ ഇക്കാര്യം മണിക്കുട്ടന്‍ അറിഞ്ഞ് കാണും. ഞാന്‍ ആ വ്യക്തിയെ അപമാനിച്ചുവെന്ന തരത്തിലാകും അതെന്നും സൂര്യ പറയുന്നു. 

താരം പുറത്ത് പോയതിന് കാരണം സൂര്യ ആണെന്നുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മണി പോയതിന് ശേഷമുള്ള സൂര്യയുടെ പ്രകടനങ്ങളും ആരാധകരിൽ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. മണിക്കുട്ടനോടുള്ള  സൂര്യയുടെ പ്രണയം ഫേയ്ക്ക് ആണെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona