ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് അതിന്റെ അവസാന എപ്പിസോഡുകളിലേക്ക് കടക്കുകയാണ്. രസകരവും സംഭവ ബഹുലവും വികാരഭരിതവുമായ രം​ഗങ്ങൾ ഇതിനോടകം തന്നെ ഹൗസിൽ നടന്നു കഴിഞ്ഞു. ഓരോ ദിവസം കഴിയുന്തോറും എന്തൊക്കെയാണ് ഷോയിൽ സംഭവിക്കാൻ പോകുന്നതെന്നത് തീർത്തും പ്രവചനാതീതമാണ്. ഇപ്പോഴിതാ ഈ ആഴ്ച രണ്ട് പേർ ബി​ഗ് ബോസിൽ നിന്നും പുറത്തുപോകുകയാണ്.  

വീക്കൻഡ് എപ്പിസോഡായ ഇന്ന് രമ്യയാണ് പുറത്ത് പോയത്. ആറു പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രമ്യ, മണിക്കുട്ടന്‍, സായ്, റിതു, റംസാന്‍, സൂര്യ എന്നിവര്‍. നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചവരെ എണീപ്പിച്ചു നിര്‍ത്തിയതിനു ശേഷം എവിക്ഷന്‍ വിവരം അടങ്ങിയ കവര്‍ തുറന്ന് മോഹന്‍ലാല്‍ പുറത്താവുന്ന മത്സരാര്‍ഥിയുടെ പേര് പറയുകയായിരുന്നു. നാളെ നടക്കാൻ പോകുന്ന എപ്പിസോഡ് എടുത്ത് കാണിക്കവെയാണ് നാളെ ആരാണ് പുറത്തു പോകുന്നതെന്ന് പറയുന്നത്. 

വ്യത്യസ്തമായ രീതിയിലാണ് എവിഷൻ പ്രക്രിയ നാളെ നടക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പിന്നാലെ സൂര്യയാണ് പുറത്തേക്ക് വരേണ്ടതെന്ന് മോഹൻലാൽ പറയുകയാണ്. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ സൂര്യ അർഹതയുള്ളവർ വിജയിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പുറത്ത് തന്നെ കാത്തിരിക്കുമെന്ന് മണിക്കുട്ടനോട് സൂര്യ പറയുകയും ചെയ്യുന്നുണ്ട്. എല്ലാ മത്സരാർത്ഥികളുടെയും മുഖത്ത് വളരെ വലിയ വിഷമം തന്നെ കാണാൻ സാധിക്കുന്നുണ്ട്. 

ഈ സീസൺ തുടങ്ങിയതു മുതൽ മുഴങ്ങിക്കേട്ട കാര്യമാണ് മണിക്കുട്ടനോട് സൂര്യക്കുള്ള പ്രണയം. പലപ്പോഴും ഇക്കാര്യം സൂര്യ തുറന്നു പറയുകയും ചെയ്തു. എന്നാൽ സൂര്യക്ക് പിടികൊടുക്കാൻ മണിക്കുട്ടൻ ഇതുവരെയും ശ്രമിച്ചിട്ടില്ല. തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി. എന്തായാലും നാളത്തെ എപ്പിസോഡ് കാണാനുള്ള ആകാംക്ഷയിലാണ് ബി​ഗ് ബോസ് ആരാധകർ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona