നമ്മുടെ കൂട്ടത്തില്‍ വന്ന് കിടന്നാലും നമുക്ക് ധൈര്യമായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം. അത്ര നല്ല മനുഷ്യനാണ്. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇതു പറയുന്നത്.
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിൽ നിന്നും ഇതിനകം എവിക്ട് ആയ മത്സരാര്‍ഥികളിൽ ഒരാളാണ് അവതാരകയായ കെ ബി ശാരിക. 'ഹോട്ട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന ശാരികയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് ശാരിക ബിഗ് ബോസിൽ മുന്നോട്ട് പോയത്. ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ഷോയ്ക്കകത്തുള്ളവരെക്കുറിച്ചുള്ള പ്രതികരണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശാരിക. ഇപ്പോളിതാ ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയായ നെവിനെ പിന്തുണച്ചും ആദിലയെയും നൂറയെയും വിമർശിച്ചും ശാരിക പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുകയാണ്.
നെവിൻ മാന്യനായ മത്സരാർത്ഥി
''ബിഗ് ബോസ് സീസണുകള്‍ കണ്ട ഏറ്റവും നല്ല എന്റര്‍ടെയ്‌നറാണ് നെവിന്‍. 21 ദിവസങ്ങളാണ് ഞാന്‍ അവിടെ ഉണ്ടായിരുന്നത്. അവിടെ ഏറ്റവും മാന്യമായി പെരുമാറുന്ന മത്സരാര്‍ത്ഥിയാണ് നെവിന്‍. ഒരു നോട്ടത്തിലോ സ്പർശനത്തിലോ സാമീപ്യം കൊണ്ടു പോലുമോ മോശമായി പെരുമാറാത്ത ഒരാളാണ് നെവിന്‍. നമ്മുടെ കൂട്ടത്തില്‍ വന്ന് കിടന്നാലും നമുക്ക് ധൈര്യമായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം. അത്ര നല്ല മനുഷ്യനാണ്. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇതു പറയുന്നത്.
അവനെ കുറിച്ചാണ് ആദില ഇപ്പോള്‍ ആരോപണമുന്നയിച്ചത്. സത്യത്തില്‍ ആദിലയും ലക്ഷ്മിയും തമ്മില്‍ ഇപ്പോള്‍ എന്താണ് വ്യത്യാസമാണ് ഉള്ളത്. ഒരു കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്തു വരുമ്പോള്‍ ആ കമ്മ്യൂണിറ്റിയുടെ അന്തസ് കാത്തുസൂക്ഷിക്കാനുള്ള മര്യാദ ആദില കാണിക്കണം. അല്ലാതെ എന്ത് അടിസ്ഥാനത്തിലാണ് നെവിന്‍ ശരിയല്ല എന്ന് പറഞ്ഞത്. ആദിലയും നൂറയും കിടക്കുന്ന കട്ടിലില്‍ ഒരേയൊരു തവണ മാത്രമാണ് നെവിന്‍ വന്നു കിടന്നത്. അത് ഇഷ്ടമല്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ പിന്നീട് ഒരിക്കലും അവിടെ അവന്‍ കിടന്നിട്ടില്ല. അതാണ് അവന്റെ അന്തസ്. ഇഷ്ടമല്ല എന്ന് നമ്മള്‍ നെവിനോട് പറയുന്ന കാര്യങ്ങള്‍ അവന്‍ ഒരിക്കലും ചെയ്യില്ല'', ശാരിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.



